കശുവണ്ടിപ്പരിപ്പില്ല; ഓണക്കിറ്റ് വിതരണം 16നുശേഷവും നീളും
text_fieldsകൊച്ചി: ഓണത്തിനുമുമ്പ് എല്ലാവർക്കും ഓണക്കിറ്റ് എത്തിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായി കശുവണ്ടിപ്പരിപ്പിെൻറ ലഭ്യതക്കുറവ്. ഭൂരിഭാഗം റേഷൻ കടകളിലും സ്റ്റോക്ക് തീർന്നെന്നിരിെക്ക, സർക്കാർ ഉറപ്പുനൽകിയതു പ്രകാരം 16നുള്ളിൽ വിതരണം പൂർത്തിയാവില്ലെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്.
നേരത്തേ നൽകിയ അറിയിപ്പനുസരിച്ച് ബുധനാഴ്ച തുടങ്ങി ശനിയാഴ്ച വരെയായിരുന്നു മുൻഗണനവിഭാഗത്തിൽ ഉൾപ്പെട്ട പിങ്ക് കാർഡുടമകൾക്കുള്ള കിറ്റ് വിതരണം. എന്നാൽ, റേഷൻ കടകളിലൊന്നും വേണ്ടത്ര കിറ്റുകൾ ഇതുവരെ വിതരണത്തിന് എത്തിയിട്ടില്ല. ഭൂരിഭാഗം കിറ്റുകളും കശുവണ്ടിപ്പരിപ്പില്ലാത്തതിനാൽ പാക്ക് ചെയ്യാനായിട്ടില്ലെന്ന് സപ്ലൈകോ മേഖല മാനേജർമാർ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് അണ്ടിപ്പരിപ്പിനുപകരം കായമോ പുളിയോ ആട്ടയോ പഞ്ചസാരയോ ഉൾപ്പെടുത്തി കിറ്റ് വിതരണം വേഗത്തിലാക്കാനാണ് സപ്ലൈകോ സി.എം.ഡി നിർദേശിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ പാക്കിങ് പലയിടത്തും തുടങ്ങിയിട്ടേയുള്ളൂ.
നിലവിൽ നാലുദിവസത്തിലേെറ വിതരണം വൈകിയിട്ടുണ്ട്. പാക്കിങ് കഴിഞ്ഞ് റേഷൻ കടകളിലെത്തിച്ച് വിതരണം ചെയ്യൽ പൂർത്തിയാവുമ്പോഴേക്കും ദിവസങ്ങൾ നീളും. ജൂലൈ 31ന് തുടങ്ങിയ മഞ്ഞ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം മാത്രമാണ് ഏറക്കുെറ പൂർത്തിയായത്. പിങ്ക് കാർഡുകാരുടെ വിതരണമാണ് ഇപ്പോൾ നടക്കേണ്ടിയിരുന്നത്.
ഇൗ മാസം ഒമ്പത് മുതൽ 12 വരെ നീല കാർഡുടമകൾക്കും 13 മുതൽ 16 വരെ വെള്ള കാർഡുടമകൾക്കുമെന്ന രീതിയിലായിരുന്നു വിതരണത്തിെൻറ സമയക്രമം. എന്നാൽ, വളരെ കുറച്ചുസ്ഥലത്തുമാത്രമേ കശുവണ്ടിപ്പരിപ്പിെൻറ ലഭ്യത കുറവുള്ളൂവെന്നും മറ്റിടങ്ങളിലെല്ലാം കൃത്യമായി വിതരണം നടക്കുന്നുണ്ടെന്നുമാണ് സപ്ലൈകോ സി.എം.ഡി അലി അസ്ഗർ പാഷ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.