Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2018 11:16 AM GMT Updated On
date_range 25 July 2018 4:39 AM GMTടി.പി വധശ്രമ ഗൂഡാലോചന കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാർ
text_fieldsbookmark_border
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധശ്രമ ഗൂഡാലോചന കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോമ്പാല പോലീസ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ കുറ്റക്കാര്‍ എന്ന് കണ്ടെത്താനായില്ല.
സമാന സംഭവത്തിലാണ് എടച്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നിലപാട്.
എടച്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പിയുടെ ഭാര്യ കെ.കെ രമയാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story