മലബാർ സിമൻറ്സ് ക്രമക്കേട്: സി.ബി.െഎ അന്വേഷണ ഹരജികൾ ഹൈകോടതി തള്ളി
text_fieldsകൊച്ചി: മലബാർ സിമൻറ്സ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജികൾ ഹൈകോടതി തള്ളി. മലബാർ സിമൻറ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രെൻറയും രണ്ട് മക്കളുടെയും ദുരൂഹമരണത്തിൽ നടക്കുന്ന സി.ബി.െഎ അന്വേഷണം ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കുന്ന അഞ്ച് കേസിലും കൂടി ബാധകമാക്കണമെന്നാവശ്യപ്പെട്ട് ഒാൾ കേരള ആൻറികറപ്ഷൻ ആൻഡ് ഹ്യൂമൻറൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ, സമാന ആവശ്യമുന്നയിച്ച് ശശീന്ദ്രെൻറ പിതാവ് വേലായുധൻ മാസ്റ്റർ, ജനകീയ ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻ ജോയ് കൈതാരം എന്നിവർ നൽകിയ ഹരജികളാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.
മലബാർ സിമൻറ്സ് അഴിമതിക്കേസുകളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എ.കെ. സുരേന്ദ്രൻ നൽകിയ ഹരജി 2011 നവംബർ 11ന് ഹൈകോടതി തള്ളിയിരുന്നു. പിന്നീട് പുനഃപരിശോധന ഹരജിയും തള്ളി. ഇൗ സാഹചര്യത്തിൽ വീണ്ടും അത്തരം ഹരജി പരിഗണിക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തേ സിംഗിൾ ബെഞ്ച് പരിഗണിച്ചിരുന്ന ഹരജി പൊതുതാൽപര്യസ്വഭാവം കണക്കിലെടുത്താണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിന് വിട്ടത്. സിംഗിൾബെഞ്ച് പരിഗണനയിലിരിക്കെ ഹരജിയുമായി ബന്ധപ്പെട്ട ചില ഫയലുകൾ കാണാതായത് വിവാദമായിരുന്നു.
മലബാർ സിമൻറ്സിലേക്ക് ചുണ്ണാമ്പുകല്ലും ഫ്ലൈ ആഷും വാങ്ങിയതിലും ഇവ എത്തിച്ചതിലുമുള്ള ക്രമക്കേടുകളാണ് വിജിലൻസ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. ഇവയിൽ സി.ബി.ഐ തുടരന്വേഷണം ആയിരുന്നു ഹരജിക്കാരുടെ ആവശ്യം. അതേസമയം, മലബാർ സിമൻറ്സിലെ ചില ഡയറക്ടർമാർക്കെതിരായ പ്രോസിക്യൂഷൻ നടപടി പിൻവലിക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഒാൾ കേരള ആൻറികറപ്ഷൻ ആൻഡ് ഹ്യൂമൻറൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിെൻറ ഹരജി ഇൗ മാസം 30ന് പരിഗണിക്കാൻ മാറ്റി.
മലബാർ സിമൻറ്സ് മുൻ ചെയർമാൻ ജോണി മാത്യു, മുൻ ഡയറക്ടർമാരായ എൻ. കൃഷ്‌ണകുമാർ, പത്മനാഭൻ നായർ എന്നിവർക്കെതിരായ വിജിലൻസ് കേസ് അവസാനിപ്പിക്കാനാണ് 2012 െഫബ്രുവരിയിൽ സർക്കാർ ഉത്തരവുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.