ഇന്ന് തീവ്രമഴക്ക് സാധ്യതയില്ല; എല്ലാ ജില്ലയിലെയും ഓറഞ്ച് അലർട്ട് ഒഴിവാക്കി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. എവിടെയും തീവ്രമഴക്ക് സാധ്യതയില്ലാത്തതിനാൽ എല്ലാ ജില്ലകളിലെയും ഓറഞ്ച് അലർട്ട് പിൻവലിച്ചു. ബുധനാഴ്ച 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണെന്നായിരുന്നു ഇന്നലെ അറിയിച്ചിരുന്നത്. ഇന്ന് രാവിലെയത് മൂന്ന് ജില്ലകളിൽ മാത്രമായി ചുരുക്കി.
മഴയില്ലാത്തതിനാൽ ഉച്ചയോടെ എല്ലാ ജില്ലകളിലേതും ഒഴിവാക്കുകയായിരുന്നു. അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മാത്രം നാളെ ഓറഞ്ച് അലർട്ടുണ്ട്. കാലവർഷം അവസാനിച്ച് അടുത്തയാഴ്ചയോടെ തുലാവർഷം ആരംഭിക്കുമെന്നും കാലവാസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു.
മഴ കുറഞ്ഞതോടെ കുട്ടനാടക്കമുള്ള സ്ഥലങ്ങളിൽലും വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്. ഈ മേഖലയിലെ കെ.എസ്.ആർ.ടി.സി സർവിസുകൾ പുനരാരംഭിച്ചു.
ചൊവ്വാഴ്ച ഇടുക്കി ഡാം തുറന്നുവിട്ടിട്ടുണ്ടെങ്കിലും പെരിയാറിലെ ജലനിരപ്പ് കാര്യമായി വർധിച്ചിട്ടില്ല. മഴ കുറഞ്ഞതിനാൽ കേരള ഷോളയാർ ഡാമിലെ ഷട്ടറുകളും ബുധനാഴ്ച അടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.