മുന്നാക്ക സംവരണം: വ്യവസ്ഥകളിൽ മാറ്റം വരുത്താനാകില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങ ള്‍ക്ക് നിയമനങ്ങളില്‍ 10 ശതമാനം സംവരണം ജനുവരി മൂന്നിന് പ്രബല്യത്തിലായി. ഇതിന് ഉദ ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് മാർച്ച് മൂന്നിന് ഉത്തരവ് പുറപ്പെടുവിച്ചു.
ന േരത്തെ ജനുവരി മൂന്നിന് സംവരണം അനുവദിച്ച് ഉത്തരവിറങ്ങിയിരുന്നുവെങ്കിലും പ്രാബ ല്യത്തിൽ വരുന്ന തീയതി പിന്നീട് തീരുമാനിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇത് വ്യക്ത മാക്കിയാണ് പുതിയ ഉത്തരവ്. കുടുംബത്തെ ആശ്രയിക്കുന്ന 18ൽ കൂടുതൽ പ്രായമുള്ളവരെ നേരത്തെ കുടുംബത്തിെൻറ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് മാറ്റാനും 18 വയസ്സിൽ കൂടുതലുള്ളവരെ ഒഴിവാക്കാനും പുതിയ ഉത്തരവിൽ വ്യവസ്ഥയുണ്ട്.
മുന്നാക്ക സംവരണത്തിന് അർഹരെ നിശ്ചയിക്കുന്നതിന് ഏർപ്പെടുത്തിയ വ്യവസ്ഥകളില്‍ ഇപ്പോൾ മാറ്റം വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പല കാരണങ്ങളാല്‍ സംസ്ഥാനത്തിന് അതേപടി സ്വീകരിക്കാന്‍ കഴിയുന്നവയായിരുന്നില്ലെന്നും പി.സി. ജോർജിെൻറ സബ്മിഷന് മറുപടി നൽകി.
സംസ്ഥാനത്തിെൻറ സാമ്പത്തിക, സാമൂഹിക പശ്ചാത്തലം ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ക്രീമിലെയര്‍ ആനുകൂല്യത്തിന് സംസ്ഥാനത്ത് വാര്‍ഷിക വരുമാനപരിധി എട്ട് ലക്ഷമാണ്.
മുന്നാക്ക സംവരണം സാമ്പത്തിക മാനദണ്ഡം മാത്രം പരിഗണിച്ചാണ്. ആ വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് തന്നെ ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. റിട്ട. ജില്ല ജഡ്ജി കെ. ശശിധരൻ നായര്‍ ചെയര്‍മാനായ കമീഷെൻറ റിപ്പോർട്ട് പ്രകാരമാണ് സർക്കാർ തീരുമാനം എടുത്തത്.
ശേഖരിച്ച വിവരങ്ങളും വസ്തുതകളും വിശകലനം ചെയ്താണ് വാര്‍ഷിക വരുമാനം നാലു ലക്ഷമായി നിജപ്പെടുത്തി ശിപാര്‍ശ സമര്‍പ്പിച്ചത്.
കേരളത്തിെൻറ ഭൂമിയുടെ മൂല്യം അടിസ്ഥാനമാക്കി ഗ്രാമപ്രദേശങ്ങളിലും, മുനിസിപ്പല്‍, കോര്പറേഷന് പ്രദേശങ്ങളിലും ആർജിക്കാവുന്ന ഭൂസ്വത്തും അവയുടെ താരതമ്യമൂല്യവും കണക്കിലെടുത്താണ് ഭൂവിസ്തൃതി സംബന്ധിച്ച ശിപാര്‍ശ.
നിലവില്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും അവലോകനം നടത്തി ആവശ്യമെങ്കില്‍ മാറ്റം വരുത്തുന്നതിനുള്ള വ്യവസ്ഥയും ഉള്ക്കൊള്ളിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.