നിലപാടിൽ മാറ്റമില്ല; അഭിപ്രായം പറയും –സുകുമാരന്‍ നായര്‍
text_fieldsചങ്ങനാശ്ശേരി: വിശ്വാസസംരക്ഷണം സംബന്ധിച്ച നിലപാടിൽ മാറ്റമില്ലെന്നും അത് തുടരുമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അതില്‍ മതമോ രാഷ്ട്രീയമോ കാണുന്നില്ല. ഏതുമുന്നണി ഭരിച്ചാലും അഭിപ്രായം തുറന്നുപറയാനുള്ള അവകാശം എന്‍.എസ്.എസിനുണ്ട്. അത് ഇന്നേവരെ ചെയ്തിട്ടുണ്ട്. നാളെയും തുടരും. മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ്താവനക്ക് മറുപടിയായി സുകുമാരൻ നായർ പറഞ്ഞു.
വോട്ടെടുപ്പ് ദിവസത്തിലെ ലൈവ് ടെലികാസ്റ്റ് കണ്ടവര്‍ക്ക് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞത് എന്താണെന്ന് ബോധ്യമാകും. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് താന്‍ പറഞ്ഞത്. ഈ നിലപാടില്‍ ഉറച്ചുനിൽക്കുന്നു. തദ്ദേശ െതരഞ്ഞെടുപ്പിനുമുമ്പും ഇതുതന്നെയാണ് പറഞ്ഞത്. എല്‍.ഡി.എഫിെൻറ തുടര്‍ഭരണം പാടില്ലെന്ന് വിരലുയര്‍ത്തി പറയുമ്പോള്‍ നിങ്ങളുടെ വിരല്‍ എല്‍.ഡി.എഫിനെതിരെയാണ് പ്രസ് ചെയ്യേണ്ടതെന്ന സന്ദേശം അണികളില്‍ എത്തിക്കാനാണ് സുകുമാരന്‍ നായര്‍ ശ്രമിച്ചതെന്ന മുഖ്യമന്ത്രിയുടെ ആരോപണം ശരിയല്ല.
പറഞ്ഞതിനെ വളച്ചൊടിച്ചും രാഷ്ട്രീയവത്കരിച്ചും ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനും എന്‍.എസ്.എസിനോടും അതിെൻറ നേതൃത്വത്തിനോടും ശത്രുത വളര്‍ത്താനുമുള്ള ശ്രമം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു. വിശ്വാസസംരക്ഷണം ഒഴികെ ഇടതുഭരണം സംബന്ധിച്ച് ഒരുകാര്യത്തിലും എന്‍.എസ്.എസ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. സര്‍ക്കാറില്‍നിന്ന് എന്‍.എസ്.എസോ ജനറല്‍ സെക്രട്ടറിയോ ഒന്നും അനര്‍ഹമായി ആവശ്യപ്പെടുകയോ നേടുകയോ ചെയ്തിട്ടുമില്ല. 10 ശതമാനം സാമ്പത്തികസംവരണം നടപ്പാക്കിയെന്നത് മുന്നാക്ക വിഭാഗത്തിലുള്ള 160ല്‍പരം സമുദായങ്ങള്‍ക്ക് വേണ്ടിയാണ്.
നായര്‍ സമുദായം അതില്‍ ഒന്നുമാത്രമാണ്. സംവരണം സംബന്ധിച്ച കേന്ദ്രതീരുമാനം നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ടെങ്കിലും ഇതിലെ നടപടികൾ ഇപ്പോഴും അപൂര്‍ണമാണ്. മന്നത്ത് പത്മനാഭെൻറ ജന്മദിനം നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെൻറ്സ് ആക്ടിെൻറ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നില്ല. മുഖ്യമന്ത്രിയടക്കം ചില ഇടതുപക്ഷനേതാക്കള്‍ എന്‍.എസ്.എസിനോടും അതിെൻറ നേതൃത്വത്തിനോടും സ്വീകരിക്കുന്ന വിലകുറഞ്ഞ നിലപാടിനെ നായര്‍ സമുദായവും സര്‍വിസ് സൊസൈറ്റിയും അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.