യൂടേൺ എടുത്തിട്ടില്ല; നിലപാടിൽ ഒരു മാറ്റവുമില്ല -ശശി തരൂർ
text_fieldsകൊച്ചി: തന്നെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന വിവാദം അടിസ്ഥാനമില്ലാത്തതാണെന്നും നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ശശി തരൂർ എം.പി. താൻ യൂടേൺ എടുത്തുവെന്ന് പറയുന്നത് തെറ്റാണ്. പുതിയ സ്റ്റാർട്ടപ്പുകളും നിക്ഷേപങ്ങളും സംസ്ഥാനത്തേക്ക് വരുന്നതിനെപ്പറ്റി തന്‍റെ നിലപാട് പത്തുവർഷത്തോളമായി പറയുന്നതാണ്. ഇതിൽ ഒരു മാറ്റവുമില്ല. പുതിയ സ്റ്റാർട്ടപ്പുകൾ കൊണ്ടുവരുന്നതിന്‍റെ കാര്യത്തിൽ സർക്കാറിന്‍റെ ഉദ്ദേശ്യം നല്ലതാണെങ്കിൽ പിന്തുണക്കും. ഇന്നുള്ള സർക്കാർ നാളെ പ്രതിപക്ഷത്ത് വന്നാലും ഇതേ നിലപാടിൽതന്നെ ഉറച്ചുനിൽക്കണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒരു അന്താരാഷ്ട്ര റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് താൻ ലേഖനം എഴുതിയത്. എന്നാൽ, മറ്റൊരു റിപ്പോർട്ടിൽ ഈ കണക്കുകൾ എല്ലാം ശരിയല്ലെന്നും പറയുന്നു. പുതിയ സ്റ്റാർട്ടപ്പുകൾ അല്ല രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും വന്നതിൽ പല സ്റ്റാർട്ടപ്പുകളും ഇപ്പോൾ പൂട്ടിപ്പോയെന്നുമാണ് പുതിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇത് സത്യമാണോയെന്ന് പരിശോധിക്കണം. ആണെങ്കിൽ സംസ്ഥാനത്തിന് ഇതൊരു നല്ല ലക്ഷണമല്ല.
ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുടെ ചർച്ചയിൽ സംസ്ഥാനത്തെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നാണ് തീരുമാനിച്ചത്. അതിനെപ്പറ്റി രണ്ട് ജനറൽ സെക്രട്ടറിമാർ പറഞ്ഞത് തന്നെയാണ് തനിക്കും പറയാനുള്ളൂ. മുഖ്യമന്ത്രി ആരാവുമെന്നുള്ളത് പിന്നീടുള്ള വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.