എം.ബി. രാജേഷിൻെറ ഭാര്യയുടെ നിയമനം: പ്രതികരിക്കാതെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സി.പി.എം നേതാവ് എം.ബി. രാജേഷിെൻറ ഭാര്യയുടെ നിയമന വിവാദത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാല വ്യക്തതയോടെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയെന്നും അതിലേക്ക് താൻ പോകുന്നില്ലെന്നും വാർത്തസേമ്മളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ പരമാവധി തൊഴിൽ സൃഷ്ടിച്ചു. അധികാരമേറ്റത് മുതൽ കഴിഞ്ഞ ഡിസംബർ 31 വരെ 1,51,513 േപർക്ക് പി.എസ്.സി വഴി അഡ്വൈസ് നൽകി. മുൻ സർക്കാർ അഡ്വൈസ് നൽകിയ 4031 കെ.എസ്.ആർ.ടി.സി കണ്ടക്ടർമാർക്ക് നിയമനം നൽകിയതും തങ്ങളാണ്. മുൻ സർക്കാറിെൻറ കാലത്ത് 3113 ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചെങ്കിൽ ഇപ്പോൾ 4012 എണ്ണമായി. കോവിഡായതിനാൽ ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നീട്ടി. 27,000 സ്ഥിരം തസ്തിക സൃഷ്ടിച്ചു. 52 സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിട്ടു. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനവും കൂടി. സ്റ്റാർട്ടപ്പ്, െഎ.ടി, ചെറുകിട മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
പ്രതിപക്ഷ നേതാവ് നടത്തുന്ന ജാഥയിൽ പ്രോേട്ടാകോൾ ലംഘിക്കപ്പെട്ടു. പ്രതിപക്ഷ നേതാവിനെ അണികൾ എടുത്തുപൊക്കുന്നു. അക്കാര്യത്തെക്കുറിച്ച് എന്തിനാണ് മൗനം. തെറ്റായ സന്ദേശം നൽകരുത്. മന്ത്രിമാർ ജില്ലകളിൽ നടത്തുന്ന പരിപാടികളിൽ കോവിഡ് പ്രോേട്ടാകോൾ ലംഘനമുണ്ടായിട്ടില്ല. ഒരു മന്ത്രിയെയും പൊക്കിയിട്ടില്ല. മന്ത്രിമാർ പരാതി കേൾക്കുന്നതും ജനം വരുന്നതും കോവിഡ് ജാഗ്രത പാലിച്ചാണ്. കൊല്ലത്തെ പരിപാടിയിൽ പെങ്കടുത്ത ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിൽ പോകേണ്ട മന്ത്രി കെ. രാജു തുടർന്നും പരിപാടികളിൽ പെങ്കടുത്തത് ചൂണ്ടിക്കാണിച്ചപ്പോൾ കോവിഡ് ജാഗ്രത പാലിക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലുവാണെന്നായിരുന്നു മറുപടി. സർക്കാർ ഹെലികോപ്റ്റർ വാടകക്കെടുത്തതിെൻറ ലക്ഷ്യം നിറവേറുന്നുണ്ട്. പൊലീസാണ് അത് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്കൃത സർവകലാശാലക്ക് മുന്നിൽ പ്രതിഷേധ പരമ്പര
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ചട്ടങ്ങൾ ലംഘിച്ച് അധ്യാപക നിയമനങ്ങൾ നടത്തിയെന്ന് ആരോപിച്ച് യുവജന സംഘടനകളുടെ പ്രതിഷേധ പരമ്പര. കെ.എസ്.യു പ്രവർത്തകരാണ് സർവകലാശാലയിലേക്ക് ആദ്യം മാർച്ച് നടത്തിയത്. പ്രധാന കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞതിനെത്തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ സിൻഡിക്കേറ്റ് അംഗവുമായ ലിേൻറാ പി. ആൻറു മാർച്ച് ഉദ്ഘാടനം ചെയ്തു.
ഇവർ പിരിഞ്ഞതോടെ ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇവരെ പൊലീസ് തടഞ്ഞതോടെ ചെറിയതോതിൽ ഉന്തും തള്ളുമുണ്ടായി. യുവമോർച്ച സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അജേഷ് പാറയ്ക്ക അധ്യക്ഷത വഹിച്ചു.
യുവമോർച്ച സമരത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത് പൊലീസിന് തലവേദനയായി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മറ്റൊരു ഭാഗത്ത് തടഞ്ഞുനിർത്തിയെങ്കിലും പൊലീസിനെ തള്ളിനീക്കി പ്രവർത്തകർ മതിൽ ചാടിക്കടന്ന് അകത്ത് പ്രവേശിച്ചു. കോടനാട് സി.ഐ സജി മാർക്കോസിെൻറ നേതൃത്വത്തിൽ ബലപ്രയോഗത്തിൽ കീഴ്പ്പെടുത്തിയതോടെ പ്രവർത്തകർ നിലത്തുകിടന്ന് മുദ്രാവാക്യം വിളിച്ചു.
ഇരുഗേറ്റും പൊലീസ് പൂട്ടിയതിനെത്തുടർന്ന് മതിൽ ചാടിക്കടന്ന് വന്നാണ് റോജി എം. ജോൺ എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തത്.
സി.പി.എം അനുഭാവികളെ തിരുകിക്കയറ്റാനുള്ള അജണ്ടയുടെ ഭാഗമാണ് അനധികൃത നിയമനങ്ങളെന്ന് അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡൻറ് നിതിൻ മംഗലി അധ്യക്ഷത വഹിച്ചു.
യോഗ്യതകള്‍ പ്രസിദ്ധീകരിക്കണം –സോളിഡാരിറ്റി
കോഴിക്കോട്: സംസ്കൃത സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തില്‍ ഇടത് നേതാവിെൻറ ഭാര്യയെ നിയമിച്ച സംഭവത്തില്‍ വ്യക്തത വരുത്താന്‍ റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ഥികളുടെ യോഗ്യത പ്രസിദ്ധീകരിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് നഹാസ് മാള. അഭിമുഖ പാനലിലുണ്ടായിരുന്ന വിദഗ്ധർ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ സര്‍ക്കാറും സര്‍വകലാശാല അധികാരികളും ഉദ്യോഗാര്‍ഥികളുടെ യോഗ്യതകളും പ്രവൃത്തി പരിചയവും വ്യക്തമാക്കുന്ന രേഖ പുറത്തുവിട്ട് വ്യക്തതവരുത്തുകയാണ് ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.