സമൂഹവ്യാപനമില്ല; വ്യാജപ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് രോഗത്തെ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങള്‍ക്കെതിരായ ഇടപെടല്‍ ശക്തിപ്പെടുത്തുകയാണെ ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ വാര്‍ത്തയുടേയും യഥാര്‍ത്ഥ്യം പരിശോധിച്ച് ജനങ്ങളിലേക്കെത്തിക്കുന്നതി നുള്ള സംവിധാനം ഒരുക്കും.
മാധ്യമങ്ങളുടെ സഹായവും ഇതിനായി തേടിയിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതിന് അറുതിയില്ല. സംസ്ഥാനത്ത് കൊവിഡ് സാമൂഹ്യ വ്യാപനത്തില്‍ എത്തി എന്നത് വ്യാജപ്രചാരണമാണ്. പല കേന്ദ്രങ്ങളില്‍നിന്നും ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. ചാത്തന്നൂരില്‍ വലിയ തോതില്‍ രോഗം പടരുന്നെന്നുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെ ഒരവസ്ഥയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് 19 അനിയന്ത്രിതമായിട്ടില്ല. എന്നിട്ടും ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നത് അനുവദിക്കാനാവാത്ത ദുഷ്പ്രവണതയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ അത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. അബദ്ധത്തില്‍പോലും മറ്റു മാധ്യമങ്ങളും ഇത്തരംകാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.