സ്വാതന്ത്ര്യദിനം, ഓണം: ഇനി 20 ദിവസം സമ്പൂർണ ലോക്ഡൗണില്ല
text_fieldsതിരുവനന്തപുരം: സ്വാതന്ത്ര്യദിനവും ഓണവും പ്രമാണിച്ച് സംസ്ഥാനത്ത് ഇനി 20 ദിവസം സമ്പൂർണ ലോക്ഡൗൺ ഉണ്ടായിരിക്കില്ല. ആഘോഷത്തോടനുബന്ധിച്ച് ഞായറാഴ്ച ദിവസങ്ങളായ ആഗസ്റ്റ് 15, 22 തീയതികളിലെ സമ്പൂർണ ലോക്ഡൗൺ എടുത്തുകളഞ്ഞതോടെയാണിത്.
അതേസമയം, കോവിഡ് വ്യാപനം തടയാനുള്ള മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നത് തുടരും. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരും. മൂന്നുമാസത്തിനിടെ മാസ്ക് ധരികാത്തതിന് മാത്രം 55 കോടി രൂപയാണ് പിഴ ചുമത്തിയത്. ഇക്കാലയളവിൽ 10 ലക്ഷം പേരിൽനിന്നായാണ് പിഴ ഈടാക്കിയത്. മേയിൽ 2.60 ലക്ഷം, ജൂണിൽ മൂന്ന് ലക്ഷം, ജൂലൈയിൽ 4.34 ലക്ഷം എന്നിങ്ങനെയാണ് മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്തിയവരുടെ എണ്ണം. കഴിഞ്ഞ മൂന്നുദിവസത്തിനിെട നാല് കോടി രൂപയാണ് പിഴ ഇനത്തിൽ പൊലീസ് ഈടാക്കിയത്. 70,000 പേരിൽനിന്നാണ് ഇത്രയും തുക ഈടാക്കിയത്.
നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിന് മേയിൽ സംസ്ഥാനത്താകെ 80964 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ജൂണിൽ 1.38 ലക്ഷമായും ജൂലൈയിൽ 2.20 ലക്ഷമായും വർധിച്ചു. അറസ്റ്റിലാകുന്നവരുടെ എണ്ണവും കൂടി. മേയിൽ 33664 പേരായിരുന്നെങ്കിൽ ജൂണിൽ അറസ്റ്റിലായത് 46,691 പേരാണ്. ജൂലൈയിലാകെട്ട 46,560ഉം. നിർദേശം പാലിക്കാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയതിന് 40195 പേർക്കാണ് മേയിൽ പിടിവീണത്. ജൂണിലിത് 80296ഉം ജൂലൈയിൽ 94609ഉം. സമ്പർക്ക വിലക്ക് ലംഘിച്ചതിന് മേയിലെ 1333ൽനിന്ന് ജൂലൈയിലേക്കെത്തുേമ്പാൾ 2959 ആയാണ് കേസുകൾ കൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.