സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെതിരായ അവിശ്വാസ പ്രമേയം: വോട്ടെടുപ്പ് ഓപൺ ബാലറ്റിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ ചെയർമാന്മാർക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിെൻറ വ്യവസ്ഥകളിൽ സർക്കാർ ഭേദഗതി വരുത്തി. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് ഓപൺ ബാലറ്റ് മുഖേനയായിരിക്കും.
വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിെൻറ പിറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണമെന്നും ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയെ തുടർന്ന് നടക്കുന്ന വോട്ടിങ്ങിന് പ്രത്യേകരീതി ചട്ടങ്ങളിൽ നിഷ്കർഷിച്ചിരുന്നില്ല. ഇത് നിരവധി തർക്കങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമാകുന്നുണ്ട്.
അതൊഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർക്കും ഉപാധ്യക്ഷന്മാർക്കുമെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടിങ്ങിൽ അവലംബിച്ചുവരുന്ന രീതി തന്നെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരുടെ കാര്യത്തിലും സ്വീകരിച്ച് നിയമഭേദഗതി വരുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ ശിപാർശ പ്രകാരമാണ് നടപടി.
അവിശ്വാസം പാസാകുന്നതിലൂടെ ഉണ്ടാകുന്ന ചെയർമാെൻറ ഒഴിവ് സർക്കാറിനെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെയും തദ്ദേശ സ്ഥാപനത്തിെൻറ അധ്യക്ഷനെയും സെക്രട്ടറിയെയും യഥാസമയം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അറിയിക്കേണ്ടതാണെന്നും ഭേദഗതി വരുത്തിയിട്ടുണ്ട്. ചട്ടഭേദഗതിക്കനുസരിച്ച് നടപടിക്രമങ്ങളിൽ മാറ്റംവരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.