ജനസംഖ്യ കണക്കെടുപ്പും എൻ.പി.ആറും തമ്മിൽ ബന്ധമില്ല- ചീഫ് സെക്രട്ടറി
text_fieldsതിരുവനന്തപുരം: ജനസംഖ്യ കണക്കെടുപ്പും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കലും തമ്മിൽ ബന്ധമില്ലെന്നും രണ ്ടും വ്യത്യസ്ത പ്രക്രിയകളാണെന്നും ചീഫ് സെക്രട്ടറി ടോംജോസ് അറിയിച്ചു. ജനസംഖ്യ കണക്കെടുപ്പ് രാജ്യത്ത് രണ്ട ുഘട്ടങ്ങളിലായാണ് നടത്തുന്നത്. ഇത്തവണ ആദ്യഘട്ട ജനസംഖ്യ കണക്കെടുപ്പിനൊപ്പം എൻ.പി.ആർ പുതുക്കുന്നതിന് ആവശ്യമായ വ ിവരങ്ങളും ശേഖരിക്കാനായിരുന്നു കേന്ദ്ര സർക്കാർ തീരുമാനം. എന്നാൽ, ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ദേശീയ ജനസംഖ്യ രജ ിസ്റ്റർ പുതുക്കൽ നടപടി നടത്തുകയോ സഹകരിക്കുകയോ ചെയ്യില്ലെന്ന സംസ്ഥാന സർക്കാറിെൻറ തീരുമാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ എൻ.പി.ആർ പ്രവർത്തനങ്ങൾ നടത്തുകയോ വിവരങ്ങൾ വീടുകളിൽനിന്ന് എന്യൂമറേറ്റർമാർ ശേഖരിക്കുകയോ ചെയ്യില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ജനസംഖ്യാ കണക്കെടുപ്പിെൻറ ആദ്യഘട്ടം ഏപ്രിൽ, മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് നടക്കുക. വാസസ്ഥലം രേഖപ്പെടുത്തലും ഗൃഹനാഥെൻറ പേര്, അംഗങ്ങളുടെ എണ്ണം, വാസസ്ഥലത്തിെൻറ അവസ്ഥ, അടുക്കള, കുടിവെള്ളം, ശൗചാലയം, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങി സൗകര്യങ്ങളും സാമഗ്രികളും ഉൾപ്പെടെ 33 ചോദ്യങ്ങളും വിവരങ്ങളും മാത്രമാണതിൽ ശേഖരിക്കുന്നത്. രണ്ടാം ഘട്ടമായി 2021 ഫെബ്രുവരി ഒമ്പത് മുതൽ മാർച്ച് അഞ്ചുവരെയാണ് ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുക.
ആസമയം ജനസംഖ്യ കണക്കെടുപ്പിനാവശ്യമായ വ്യക്തിഗത വിവരങ്ങൾ മാത്രമേ ശേഖരിക്കൂ. വിവാദമുണ്ടാക്കുന്ന ചോദ്യങ്ങൾ ജനസംഖ്യാ കണക്കെടുപ്പിനുള്ള ചോദ്യാവലിയിൽ ഉൾപ്പെടുന്നില്ല. പത്തു വർഷത്തിലൊരിക്കൽ രാജ്യത്ത് നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിൽ ശേഖരിക്കുന്ന സാമ്പത്തിക, സാമൂഹിക വ്യക്തിഗത വിവരങ്ങൾ അടുത്ത പത്ത് വർഷത്തേക്കുള്ള വിസകന പ്രവർത്തനങ്ങൾ നിശ്ചയിക്കുന്നതിൽ നിർണായകമാണ്. അതിനാൽ കണക്കെടുപ്പിനായി എന്യൂമറേറ്റർമാർ വീടുകളിലെത്തുമ്പോൾ വിവരങ്ങൾ നൽകി ജനം സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി അഭ്യർഥിച്ചു.
സംസ്ഥാനത്ത് ജനസംഖ്യാ സെൻസസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനതല സെൻസസ് കോഓഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമീഷണർ വിഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ സംസാരിച്ചു. കലക്ടർമാർക്ക് സെൻസസ് പ്രവർത്തനം സംബന്ധിച്ച് പരിശീലനം നൽകുന്നതിന് ജനുവരി 31ന് തിരുവനന്തപുരത്ത് യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.