വാളയാർ കേസിലെ പ്രതികളുമായി ബന്ധമില്ലെന്ന് സി.പി.എം
text_fieldsപാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കേസിലെ പ്രതികളുമായി പാർട് ടിക്ക് ബന്ധമില്ലെന്ന് സി.പി.എം. പൊലീസ് അന്വേഷണത്തിൽ വീഴ്ച വന്നപ്പോഴാണ് പാർട്ടി ഇടപെട്ടതെന്നും സി.പി.എം പുതുശ്ശ േരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.
വാളയാർ കേസിലെ പ്രതികളെ രക്ഷിക്കാൻ സി.പി.എം ഇടപെട്ടതായി വ്യാപ ക ആരോപണമുയർന്ന സാഹചര്യത്തിലാണ് വിശദീകരണം.
കേസിൽ പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ പിന്നീട് ചൈൽഡ് വെൽഫെ യർ കമ്മറ്റിയുടെ അധ്യക്ഷനായി നിയമിച്ചിരുന്നു. വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ് കുമാറിന് വേണ്ടിയാണ് ഇപ്പോഴത്തെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാൻ ആദ്യ ഘട്ടത്തില്‍ ഹാജരായത്. സി.പി.എമ്മിന് താല്‍പര്യമുള്ള കേസുകള്‍ അട്ടിമറിക്കാനാണ് ഇയാളെ വെൽഫെയർ കമ്മറ്റിയുടെ അധ്യക്ഷനായി നിയമിച്ചതെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു.
എന്നാൽ, ഈ ആരോപണം സി.പി.എം തള്ളി. വക്കീലന്മാർ ഏതെല്ലാം കേസുകളിൽ ഇടപെടുന്നു എന്ന് പാർട്ടി നോക്കാറില്ലെന്നും ഓരോരുത്തരും ധാർമികതക്ക് അനുസരിച്ചാണ് കേസ് വാദിക്കാറെന്നും സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞു.
കേസിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ ഇടപെട്ടത് ദുരൂഹമാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ ആരോപിച്ചിരുന്നു. പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ സാമൂഹ്യനീതി വകുപ്പ് അന്വേഷണം നടത്തിയെങ്കിലും ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാന്‍ ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. പ്രതിക്ക് വേണ്ടി ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാന്‍ ഹാജരായ സംഭവം കേട്ടുകേൾവിയില്ലാത്തതാണ്. ചെയർമാന്‍റെ ഇടപെടലിനെ കുറിച്ച് നിയമസഭയിൽ ഉന്നയിക്കുമെന്നും ഷാഫി പറമ്പൽ പറഞ്ഞിരുന്നു.
2017 ജനുവരി ഒന്നിനാണ് വാളയാറിൽ 13 വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മാർച്ച് നാലിന് ഒമ്പത് വയസ്സുകാരിയെയും ഇതേ രീതിയിൽ കണ്ടെത്തി. ഇരുവരും മരണത്തിന് മുമ്പ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. കേസ്, പൊലീസ് ഗൗരവമായെടുത്തതും അറസ്റ്റിന് വഴിെയാരുങ്ങിയതും രണ്ടാമത്തെ കുട്ടിയുടെ മരണത്തോടെയാണ്.
കേസിലെ മൂന്ന് പ്രതികളെ തെളിവില്ലെന്ന് കണ്ടാണ് പോക്സോ കോടതി വെറുതെവിട്ടത്. ഒന്നും രണ്ടും നാലും പ്രതികളായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം. മധു, ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കൽ വീട്ടിൽ ഷിബു, വി. മധു എന്നിവരെയാണ് വിട്ടയച്ചത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. മൂന്നാം പ്രതി ചേർത്തല സ്വദേശി പ്രദീപ്കുമാറിനെ കഴിഞ്ഞ സെപ്റ്റംബർ 30ന് വെറുതെ വിട്ടിരുന്നു. പ്രായപൂർത്തിയാകാത്ത അഞ്ചാം പ്രതിയുടെ കേസ് ജുവനൈൽ കോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.