കോവിഡ് സർട്ടിഫിക്കറ്റ്: പൂർണമായും പിൻവലിക്കണം –ചെന്നിത്തല
text_fieldsതിരുവനന്തപുരം: കോവിഡ് സർട്ടിഫിക്കറ്റിനുള്ള സമയപരിധി നീട്ടിയത് സംവിധാനം അപ്രായോഗികമാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണെന്നും മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് നിബന്ധന പൂർണമായും പിൻവലിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആളുകളുെട കണ്ണിൽ പൊടിയിടുന്നതിന് സമയപരിധി നീട്ടിയതുകൊണ്ട് കാര്യമില്ല. പ്രവാസികള്‍ക്കെതിരായ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനക്കെതിരെ നടത്തിയ ഉപവാസത്തിെൻറ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനിച്ച നാട്ടിൽ തിരിച്ചുവരാൻ പാസ്പോർട്ട് ഏർപ്പെടുത്തിയ സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്നാന്, സി.പി. ജോണ്‍, അനൂപ് ജേക്കബ്, എം.എം. ഹസന്, ഷിബു ബേബിജോണ്‍, ബാബു ദിവാകരന്, കൊട്ടാരക്കര പൊന്നച്ചന്, ബീമാപള്ളി റഷീദ് തുടങ്ങിയവർ പെങ്കടുത്തു.
രാവിലെ ഒമ്പതിന് തുടങ്ങിയ ഉപവാസം വൈകീട്ട് അഞ്ചിന് സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.