ജിഷ്ണു കോപ്പിയടിച്ചതായി പരാതി ലഭിച്ചില്ലെന്ന് പരീക്ഷ കൺട്രോളർ
text_fieldsതൃശൂർ: പാമ്പാടി നെഹ്‌റു കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന പരാതി ലഭിച്ചിട്ടില്ലെന്ന് കേരള സങ്കേതിക സര്‍വകലാശാല അധികൃതർ. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് തെളിവെടുപ്പിനെത്തിയ സാേങ്കതിക സർവകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ.എസ്.ഷാബു ഇക്കാര്യം വ്യക്തമാക്കിയത്. ജിഷ്ണു കോപ്പിയടിച്ചതായി തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ല.
പരീക്ഷക്കിടെ വിദ്യാർഥികള്‍ കോപ്പിയടിക്കുകയോ, കൃതിമം കാണിക്കുകയോ ചെയ്തതായി കണ്ടെത്തിയാൽ അന്നേ ദിവസം തന്നെ സര്‍വകലാശാലയെ അറിയിക്കണം എന്നാണ് ചട്ടം. എന്നാല്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി കോപ്പിയടിച്ചതായി പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പരീക്ഷ കണ്‍ട്രോളര്‍ വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ.ജിപി പത്മകുമാറിനൊപ്പമാണ് പരീക്ഷ കണ്‍ട്രോളര്‍ നെഹ്‌റു കോളേജില്‍ തെളിവെടുപ്പിനായി എത്തിയത്.
പരീക്ഷക്കിടെ കോപ്പിയടിച്ച വിഷ്ണുവിനെ അധ്യാപകര്‍ പിടികൂടുകയും കോപ്പിയടിച്ച ഭാഗം വെട്ടികളയുകയും ചെയ്തുവെന്നാണ് കോളേജ് അധികൃതരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.