കോവിഡ് നിയന്ത്രണമില്ല; പക്ഷേ, ബസുകളിൽ കോവിഡ് നിരക്ക്!
text_fieldsതിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരികയും ബസ് സർവിസുകൾ സാധാരണ നിലയിലാകുകയും ചെയ്തിട്ടും കോവിഡ് നിരക്ക് പിൻവലിക്കുന്നതിൽ താൽപര്യം കാട്ടാതെ സർക്കാർ.
കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർ കുറഞ്ഞതും നിയന്ത്രണങ്ങളുള്ളതിനാൽ കൂടുതൽ പേരെ കൊണ്ടുപോകാൻ കഴിയാത്തതുമടക്കം സാഹചര്യങ്ങൾ കണക്കിലെടുത്താണ് കോവിഡ് ഫെയറെന്ന പേരിൽ ബസ് നിരക്ക് വർധിപ്പിച്ചത്. വർധന താൽക്കാലികമാണെന്നും നിയന്ത്രണങ്ങൾ തീരുന്ന മുറക്ക് മാറ്റം വരുത്തുമെന്നുമാണ് അന്ന് അറിയിച്ചത്.
നിലവിൽ പൊതുഗതാഗതത്തിൽ നിയന്ത്രണമില്ല. നിർത്തിയാത്ര നിേരാധം അവസാനിച്ചെന്ന് മാത്രമല്ല, പ്രവൃത്തി സമയങ്ങളിൽ കുത്തിനിറച്ചാണ് ഒാട്ടം. സ്ഥിതി പഴയപടിയായിട്ടും നിരക്ക് കുറക്കുന്നതിൽ സർക്കാർ മടി തുടരുകയാണ്. കോവിഡ് പ്രതിസന്ധിയിൽ വ്യാപാര സ്ഥാപനങ്ങളടക്കം കൂലി കുറച്ചിട്ടുണ്ട്. ഇതു മൂലമുള്ള പിരിമുറുക്കങ്ങൾക്കിടെയാണ് കൂടിയ ബസ് നിരക്ക് മൂലമുള്ള അമിതഭാരം.
േകാവിഡ് ഫെയർ കുറക്കരുതെന്ന് ബസുടമകൾ സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്. കത്ത് സർക്കാർ ബസ് നിരക്ക് പഠിക്കുന്ന ജസ്റ്റിസ് രാമചന്ദ്രൻ കമീഷന് കൈമാറി.
നിരക്ക് കുറക്കാൻ ശിപാർശ സമർപ്പിക്കാൻ കമീഷനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുമില്ല. ഒാർഡിനറി മിനിമം നിരക്കായി എട്ടു രൂപ നിലനിർത്തി ഇൗ നിരക്കിലെ യാത്രാദൂരം കുറച്ചാണ് നിരക്കുവർധന നടപ്പാക്കിയത്. മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചിൽനിന്ന് രണ്ടര കിലോമീറ്ററായി കുറച്ചു. കിലോമീറ്റർ നിരക്ക് 70 പൈസ 90 പൈസയാക്കി. സൂപ്പർ ക്ലാസ് നിരക്കും കൂട്ടി.
യാത്രക്കാരെ ആകർഷിക്കാൻ ആഴ്ചയിൽ മൂന്നു ദിവസം കെ.എസ്.ആർ.ടി.സി നിരക്കിളവ് അനുവദിക്കുന്നുണ്ടെങ്കിലും സൂപ്പർഫാസ്റ്റ് മുതൽ മുകളിലേക്കുള്ള സൂപ്പർക്ലാസ് സർവിസുകളിൽ മാത്രമാണ്.
സ്ഥിരയാത്രക്കാരും സാധാരണക്കാരും ആശ്രയിക്കുന്ന സർവിസുകളിൽ ഇളവ് ആനുകൂല്യമില്ല. സൂപ്പർക്ലാസുകളിൽ തന്നെ നിശ്ചിത ദിവസം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇവ പൊതുഅവധി കഴിഞ്ഞുള്ളവയാണെങ്കിലും നിരക്കിളവ് കിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.