സർക്കാറിനെതിരെ പി.ബിയിൽ വിമർശനമോ അതൃപ്തിയോ ഉണ്ടായില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിദ്യാർഥികൾക്ക് മേൽ യു.എ.പി.എ ചുമത്തിയ സംഭവത്തിൽ സി.പി.എം പൊളിറ്റ്ബ്യുറോ യോഗത്തിൽ സർക്കാറിനെതി രെ വിമർശനമുയർന്നെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ നടപടികൾക്കെതിരെ പി.ബിയിൽ വിമർശനമോ അതൃപ്തിയോ ഉണ്ടായില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു.
പി.ബിയിൽ നിന്ന് വിമർശനം കേട്ട ശേഷമാണ് മുഖ്യമന്ത ്രി സഭയിലെത്തിയതെന്ന പി.ടി. തോമസിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വാർത്തകളിൽ പറ യുന്ന രീതിയിലുള്ള ഒന്നും പി.ബിയിൽ സംഭവിച്ചിട്ടില്ല. പൊളിറ്റ്ബ്യുറോ യോഗത്തിൽ വന്നിരുന്നത് പോലെയാണ് ചിലർ വാർത്ത നൽകിയിട്ടുള്ളത്. ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഞ്ചിക്കണ്ടി: നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മഞ്ചിക്കണ്ടി മാവോവാദി വെടിവെപ്പിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റിസർവ് വനത്തിൽ പട്രോളിങ് നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് സേനാംഗങ്ങൾക്കെതിരെ നിരോധിത സംഘടനയിൽപെട്ട സായുധരായ സി.പി.െഎ മാവോവാദികൾ വെടിയുതിർക്കുകയായിരുെന്നന്ന് നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. െപാലീസ് സ്വയം രക്ഷാർഥമാണ് തിരികെ വെടിവെച്ചത്. ഇതിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാൻപോയ ഒറ്റപ്പാലം സബ്കലക്ടർ അടക്കമുള്ള സംഘത്തിന് നേരെയും വീണ്ടും നിറയൊഴിച്ചു.
സ്വയംരക്ഷാർഥം തണ്ടർബോൾട്ട് സംഘം തിരികെ വെടിവെച്ചതിൽ ഒരു മാവോവാദി പ്രവർത്തകൻകൂടി കൊല്ലപ്പെെട്ടന്നും മുഖ്യമന്ത്രി പറഞ്ഞു. മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കുന്നതിന് സുപ്രീംകോടതി വിധിയും ദേശീയ മനുഷ്യാവകാശ കമീഷെൻറ മാര്‍ഗ നിര്‍ദേശവും അനുസരിച്ച് സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്.
പൊലീസ് ഉപയോഗിച്ച തോക്കുകള്‍ പിടിച്ചെടുത്ത് പരിശോധനക്കയക്കാന്‍ ഹൈകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യു.എ.പി.എ: കേസെടുത്തത് വസ്തുതകൾ കണ്ടെത്തിയതിനാൽ
തിരുവനന്തപുരം: യു.എ.പി.എ നിയമപ്രകാരം നടപടി എടുക്കാന്‍ പര്യാപ്തമായ വസ്തുതകള്‍ കണ്ടെത്തിയതുകൊണ്ടാണ് കോഴിക്കോട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യു.എ.പി.എ കേസുകളില്‍ പ്രോസിക്യൂഷന് അനുമതി സര്‍ക്കാര്‍ നല്‍കുന്നത് റിട്ട. ഹൈകോടതി ജഡ്ജി ചെയര്‍മാനായ സമിതിയുടെ പുനഃപരിശോധനക്കും ശിപാര്‍ശക്കും വിധേയമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.