സപ്ലൈകോ ആപ്പിൽ തീരുമാനമായില്ല; ഓൺലൈൻ ഭക്ഷ്യ വിതരണം വൈകും
text_fieldsകൊച്ചി: ഓൺലൈനിൽ ഓർഡർ സ്വീകരിച്ച് ഭക്ഷ്യവസ്തുക്കൾ വീടുകളിലെത്തിക്കാനുള്ള സിവിൽ സപ്ലൈസ് കോർപറേഷെൻറ പദ്ധതിക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. കൊച്ചി നഗരത്തിൽ നടപ്പാക്കിയ സംവിധാനം വിജയകരമാെണന്ന് കണ്ടതിനെത്തുടർന്ന് ആഗസ്റ്റിൽ സേവനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, സംവിധാനം നടപ്പാക്കാനുള്ള ആപ്പുകളുടെ കാര്യത്തിൽ തീരുമാനമാകാത്തതാണ് വൈകാൻ കാരണം.
മൊബൈൽ ആപ്പുകളും ഓൺലൈൻ വെബ് ആപ്പും ഉൾപ്പെടെ മൂന്നെണ്ണം വഴി ഭക്ഷ്യവസ്തുക്കൾ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഗതാഗതച്ചെലവ് ഈടാക്കി ഉൽപന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതാണ് സംവിധാനം.
പണം ഓൺലൈനായി അടക്കാം. ഇതിനായി സ്റ്റാർട്ടപ്പുകളുടെയും നിലവിലെ ഭക്ഷ്യവിതരണ ആപ്പുകളുടെ കമ്പനികളുടേതും ഉൾപ്പെടെ 25 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇവയിൽനിന്ന് ഏറ്റവും മികച്ച ആപ്പ് വഴി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. എന്നാൽ, കിറ്റ് വിതരണം ഉൾപ്പെടെ പ്രവർത്തനങ്ങൾക്കിടെ ആപ്പുകളുടെ പരിശോധന പൂർത്തിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.