Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിം ലീഗുമായി ഒരു...

മുസ്​ലിം ലീഗുമായി ഒരു ചർച്ചയുമില്ല; ശോഭയെ തള്ളി സുരേന്ദ്രൻ

text_fields
bookmark_border
മുസ്​ലിം ലീഗുമായി ഒരു ചർച്ചയുമില്ല; ശോഭയെ തള്ളി സുരേന്ദ്രൻ
cancel

കോഴിക്കോട്: എൻ.ഡി.എയിലേക്ക് മുസ്​ലിം ലീഗിനെ സ്വാഗതം ചെയ്യുന്നുവെന്ന ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍റെ പ്രസ്താവനയെ തള്ളി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശോഭയുടെ പ്രസ്താവനയെ കുറിച്ച് തനിക്ക് അറിയില്ല. മുസ്​ലിം ലീഗുമായി സി.പി.എം ചർച്ച നടത്തുകയല്ലാതെ ഞങ്ങൾ ഒരു ചർച്ചയും നടത്തില്ല. ശോഭയുടെ പ്രസ്താവന കേട്ടിട്ട് മറുപടി നൽകാം -സുരേന്ദ്രൻ പറഞ്ഞു.

ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എൻ.ഡി.എയിലേക്ക് മുസ്​ലിം ലീഗ് വന്നാലും സ്വീകരിക്കുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. മുസ്​ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മുസ്​ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍.ഡി.എയോടൊപ്പം വരാന്‍ തയാറായാല്‍ സ്വീകരിക്കും.

ലീഗ് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ അത് മുസ്​ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ്. എല്ലാവരെയും ദേശീയധാരയിലേക്ക്‌ െകാണ്ടുവരുകയെന്നതാണ് ബി.ജെ.പി ശ്രമം. ക്രൈസ്തവ, മുസ്​ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ല. കശ്മീരില്‍ നാഷണല്‍ കോണ്‍ഫ്രന്‍സുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയിട്ടുണ്ട് -ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sobha SurendranK Surendranmuslim leagueBJP
News Summary - no dialogue between muslim league and bjp says k surendran
Next Story