കാലിക്കറ്റ് പരീക്ഷാഭവനിൽ വിദ്യാർഥികൾക്ക് അയിത്തം
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പരീക്ഷാഭവനിൽ വിദ്യാർഥികൾക്ക് പ്രവേശനം നിരോധിച്ചിട്ട് മാസങ്ങളാകുന്നു. ദൂരദിക്കുകളിൽ നിന്ന് വിവിധ തരം സർട്ടിഫിക്കറ്റുകൾക്കും മറ്റാവശ്യങ്ങൾക്കുമായി വരുന്ന വിദ്യാർത്ഥികൾ പരീക്ഷാഭവൻ ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള സെക്യൂരിറ്റി ജീവനക്കാരുമായി സംസാരിച്ചു വേണം പ്രശ്നം പരിഹരിക്കാൻ. ആർക്കും അകത്തേക്ക് പ്രവേശനമില്ല.
സെക്ഷനിൽ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ അവസരം നൽകില്ല. കോവിഡിന്‍റെ പേരിലാണ് പ്രവേശനം നിരോധിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് ഇതിന് പിന്നിലെന്നും പറയപ്പെടുന്നു. അതേസമയം പരീക്ഷാഭവന് മുന്നിലുള്ള ചായക്കടയിലും ബസ്സിലുമൊക്കെ വിദ്യാർഥികളും ഉദ്യോഗസ്ഥരും ഒരുമിച്ച് ഇരിക്കുന്നതിൽ ആർക്കും കുഴപ്പമില്ല.
തൃശ്ശൂരിൽ നിന്നും പാലക്കാട് നിന്നുമൊക്കെ വരുന്ന കുട്ടികൾ ഏറെ നേരം വരി നിന്നാണ് പരീക്ഷാഭവൻ കൗണ്ടറിലെത്തി കാര്യങ്ങൾ അന്വേഷിക്കുന്നത്. ഫോൺ ചെയ്താൽ ഫോൺ എടുക്കില്ല. ബാക്കി എല്ലാ സ്വകാര്യ-സർക്കാർ സ്ഥാപനങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ച സഹചര്യത്തിൽ കോവിഡ് മാനദണ്ഡം പാലിച്ച് പരീക്ഷാഭവനിലും പ്രവേശിപ്പിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.