പരീക്ഷക്ക് അപേക്ഷ ഫീസ്: സാഹസത്തിനില്ലെന്ന് പി.എസ്.സിയോട് സർക്കാർ
text_fieldsതിരുവനന്തപുരം: പി.എസ്.സി പരീക്ഷയിൽ അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥികളിൽനിന്ന് നിശ്ചിത ഫീസ് ഈടാക്കണമെന്ന കേരള പബ്ലിക് സർവിസ് കമീഷെൻറ ആവശ്യം സംസ്ഥാന സർക്കാർ തള ്ളി.
നയപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി.എസ്.സി നൽകിയ കത്ത് തൽക്കാലം പരിഗ ണിക്കേണ്ടതിെല്ലന്ന് തീരുമാനിച്ചത്. പരീക്ഷ എഴുതുമെന്ന് ഉറപ്പുനൽകിയിട്ടും (കൺഫർ മേഷൻ) ഉദ്യോഗാർഥികൾ കൂട്ടത്തോടെ വിട്ടുനിൽക്കുന്നത് മൂലം കോടികളുടെ നഷ്ടമാണ് പി.എസ്.സിക്ക് ഉണ്ടാകുന്നതെന്നും ഇത് തടയാൻ യൂനിവേഴ്സിറ്റി, യു.പി.എസ്.സി പരീക്ഷ മാതൃ കയിൽ നിശ്ചിത ഫീസ് ഈടാക്കണമെന്നും ചെയർമാനടക്കമുള്ളവർ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ വീട്ടുവീഴ്ചക്കില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരമൊരു ‘സാഹസ’ത്തിന് മുതിരാൻ സർക്കാർ തയാറല്ലെന്നും പി.എസ്.സിയെ പറ്റിക്കുന്നവരുണ്ടെങ്കിൽ അവരെ നിലക്കുനിർത്താൻ മറ്റു വഴികൾ തേടണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിൽ വരുംനാളുകളിൽ പരീക്ഷ എഴുതാതെ മുങ്ങുന്നവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാനാണ് കമീഷെൻറ തീരുമാനം. നടപടി എന്താകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
പരീക്ഷ എഴുതാതെ നിരന്തരം മുങ്ങുന്നവരുടെ പ്രൊഫൈൽ തടഞ്ഞുവെക്കാനാണ് ആദ്യഘട്ടം ആലോചിക്കുന്നത്. ഇതിെൻറ സാങ്കേതികവശങ്ങൾ പരിശോധിക്കാൻ പരീക്ഷ കൺട്രോളറോട് കമീഷൻ ആവശ്യപ്പെട്ടു. വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസർ (വി.ഇ.ഒ) തസ്തികയിലേക്ക് കൺഫർമേഷൻ നൽകിയശേഷം വിട്ടുനിന്നത് രണ്ടുലക്ഷത്തോളം പേരാണ്. ഈ പരീക്ഷയിൽ മാത്രം നഷ്ടം നാല് കോടിയോളം രൂപയാണ്.
ഒരാഴ്ച മുമ്പ് കോഴിക്കോട് നടന്ന ഒാൺലൈൻ പരീക്ഷ എഴുതുമെന്ന് 250ഓളം പേർ ഉറപ്പുനൽകിയെങ്കിലും ഹാജരായത് 10പേർ മാത്രം. ഇല്ലാത്ത യോഗ്യതകളുണ്ടെന്ന് അവകാശപ്പെട്ട് വെറുതെ അപേക്ഷിക്കുന്നവരുടെയും പരീക്ഷ എഴുതിയശേഷം വ്യക്തമായ കാരണങ്ങളില്ലാതെ രേഖ പരിശോധനയിൽനിന്ന് മാറിനിൽക്കുന്നവരുടെയും യോഗ്യത, പ്രവൃത്തിപരിചയം, ശാരീരിക അളവുകൾ എന്നിവ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയവരുടെയും പ്രൊഫൈൽ തടഞ്ഞുവെക്കും.
ആരോഗ്യപ്രശ്നങ്ങളടക്കം വ്യക്തമായ രേഖകൾ പി.എസ്.സിക്ക് സമർപ്പിക്കുന്നവരെ മാത്രമേ ശിക്ഷാനടപടിയിൽനിന്ന് ഒഴിവാക്കൂ. ഫെബ്രുവരി 22ന് നടക്കുന്ന കെ.എ.എസ് പരീക്ഷക്ക് എത്രപേർ ഹാജരാകുന്നെന്ന് പരിശോധിച്ചശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ തീരുമാനമുണ്ടാകൂവെന്ന് പി.എസ്.സി പരീക്ഷവിഭാഗം അറിയിച്ചു. 4,01,379 പേരാണ് കെ.എ.എസ് എഴുതുമെന്ന് അറിയിച്ചിട്ടുള്ളത്. 22ന് ശേഷം ഇവരിൽ പരീക്ഷക്ക് ഹാജരാകാത്തവരുടെ പട്ടിക പ്രത്യേകം ശേഖരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.