Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഗസ്റ്റ്​ ഒന്ന്​ മുതൽ...

ആഗസ്റ്റ്​ ഒന്ന്​ മുതൽ പ്രളയ സെസ്​ ഇല്ല; വില കുറയുന്ന വസ്​തുക്കൾ ഇതാണ്​​

text_fields
bookmark_border
ആഗസ്റ്റ്​ ഒന്ന്​ മുതൽ പ്രളയ സെസ്​ ഇല്ല; വില കുറയുന്ന വസ്​തുക്കൾ ഇതാണ്​​
cancel

തിരുവനന്തപുരം: പ്രളയാനന്തര കേരള പുനർനിർമാണത്തിനായി ചരക്ക്​സേവനനികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ്​ ജൂലൈ 31ന് അവസാനിക്കും.

2019 ആഗസ്​റ്റ്​ ഒന്ന് മുതലാണ് രണ്ട്​ വർഷത്തേക്ക്​ സെസ്​ നടപ്പാക്കിയത്​. അഞ്ച് ശതമാനത്തിൽ അധികം നികുതിയുള്ള ചരക്ക്- സേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവും ആയിരുന്നു ചുമത്തിയിരുന്നത്​.

ജൂലൈ 31ന്​ ശേഷം നടത്തുന്ന വിൽപനകൾക്ക് സെസ്​ ഈടാക്കാതിരിക്കാൻ വ്യാപാരികൾ ബില്ലിങ്​ സോഫ്റ്റ്‌വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന്​ സംസ്ഥാന ചരക്ക് സേവന നികുതി കമീഷണർ അഭ്യർഥിച്ചു. 1200 കോടിയാണ്​ സെസ്​ വഴി ഇൗടാക്കാൻ ലക്ഷ്യമിട്ടത്​. ലക്ഷ്യം മാസങ്ങൾക്ക്​ മുമ്പുതന്നെ കൈവരിച്ചിരുന്നു.

പ്രളയ സെസ് പിൻവലിക്കു​േമ്പാൾ ഒരു പവൻ സ്വർണത്തിന് 90 രൂപ കുറയും. അഞ്ച്​ ലക്ഷം രൂപ വിലയുള്ള കാറിന് 5000 രൂപയും കുറയും.

വാഹനങ്ങൾക്ക്​ പുറമെ ,മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ, ടി.വി, റഫ്രിജറേറ്റർ, മൈക്രോവേവ് അവ്ൻ, മിക്​സി,വാഷിങ് മെഷീൻ, വാട്ടർ ഹീറ്റർ, ഫാൻ, പൈപ്പ്, മെത്ത,ക്യാമറ, മരുന്നുകൾ, 1000 രൂപയിൽ കൂടുതൽ വിലയുള്ള തുണികൾ, കണ്ണട, ചെരുപ്പ്, ബാഗ്, സിമന്‍റ, പെയ്​ന്‍റ്​, മാർബിൾ, ടൈൽ, ഫർണിച്ചർ, വയറിങ് കേബിൾ, ഇൻഷുറൻസ്, സിനിമ ടിക്കറ്റ് തുടങ്ങിയവയക്ക്​ ഒരു ശതമാനം വിലയാണ്​ കുറയുക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flood cess
News Summary - No flood cess from August 1
Next Story