Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2021 3:47 PM GMT Updated On
date_range 29 May 2021 3:47 PM GMTകാലിത്തീറ്റ ഇല്ല; ലക്ഷദ്വീപിലെ ഫാമുകളിൽ പശുക്കൾ ചത്തൊടുങ്ങുന്നു
text_fieldsbookmark_border
കൊച്ചി: ലക്ഷദ്വീപിലെ െഡയറി ഫാമുകൾ പൂട്ടിയതോടെ ഭീഷണിയിലായി കന്നുകാലികൾ. കാലിത്തീറ്റ ലഭിക്കാതെ മിനിക്കോയിയിൽ രണ്ടും കവരത്തിയിൽ ഒരുപശുവും ചത്തു. ഫാമുകൾ പൂട്ടാൻ തീരുമാനിച്ചതിനെത്തുടർന്ന് പശുക്കളെ ലേലം ചെയ്യാൻ അധികൃതർ തീരുമാനമെടുത്തിരുന്നു.
ഇത് കുത്തക കമ്പനികളെ ദ്വീപിലെത്തിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്ന് ആരോപിച്ച് ജനങ്ങൾ ആരും ലേലത്തിൽ പങ്കെടുത്തില്ല. ഇതോടെ ലേലനടപടി റദ്ദാക്കാനും മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു.
തീറ്റ ലഭിക്കാത്ത ഗുരുതര സാഹചര്യം കാണിച്ച് മൃഗസംരക്ഷണ ഡയറക്ടർക്ക് മൃഗസംരക്ഷണ ഓഫിസർ കത്തയച്ചു. കന്നുകാലികളെ കൂടാതെ 650 പക്ഷികളും കവരത്തിയിലെ ഫാമിലുണ്ട്. ഇവക്കും എത്രയും വേഗം തീറ്റ എത്തിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story