മിസ് കേരളയടക്കം മൂന്നുപേർ കൊല്ലപ്പെട്ട കേസിൽ ദൃശ്യങ്ങൾ ലഭിച്ചില്ല; ഹോട്ടലിൽ വീണ്ടും പരിശോധന
text_fieldsകൊച്ചി: മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ കാറപകടത്തിൽ മരിച്ച കേസിൽ ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ വീണ്ടും പൊലീസ് പരിശോധന. മുന്‍ മിസ് കേരള അന്‍സി കബീറും സുഹൃത്തുക്കളും പങ്കെടുത്ത ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡി ജെ പാർട്ടിയുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധനയിൽ ലഭ്യമായില്ല. ഹാർഡ് ഡിസ്ക് പൊലീസിന് കിട്ടിയില്ല.
പൊലീസിന് കൈമാറിയ ഹാർഡ് ഡിസ്‌കിൽ പാർട്ടി ഹാളിലെ ദൃശ്യങ്ങളില്ല. പാർട്ടിയുടെ ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്ക് ഹോട്ടൽ അധികൃതർ ഒളിപ്പിച്ചെന്ന് പൊലീസിന് സംശയമുണ്ട്. പൊലീസിന് കൈമാറിയ ഡി.വി.ആറില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങളില്ല. ഇതോടെയാണ് ഹാര്‍ഡ് ഡിസ്ക്കിനായി വീണ്ടും പരിശോധന നടത്തിയത്. ഇന്നലെ ഹാർഡ് ഡിസ്ക്കിന്‍റെ പാസ് വേർഡ് അറിയില്ലെന്നായിരുന്നു ജീവനക്കാർ പറഞ്ഞത്.
കേസിൽ പിടിയിലായ ഡ്രൈവർ അപകട സമയത്ത് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാൾ മദ്യം ഉപയോഗിച്ചതിന് തെളിവു ശേഖരിക്കും. കൂടാതെ മറ്റെന്തെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
അപകടത്തിൽപ്പെട്ട വാഹനം ഹോട്ടലിൽ നിന്നും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയ വഴികളും അന്വേഷിക്കും. പാർട്ടി നടന്ന ഹാളിലെയും അവിടേക്കുള്ള ഇടനാഴിയിലെയും ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. കേസിൽ അറസ്റ്റിലായ ഡ്രൈവർ അബ്ദുറഹ്മാന് അപകടത്തിൽ പരിക്ക് പറ്റിയിരുന്നു. നിലവിൽ ആരോഗ്യസ്ഥിതി മോശമായതിനാൽ ഇയാൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.