കോടതിയും നിയമവും കനിഞ്ഞിട്ടും ഭിന്നശേഷിക്കാർക്ക് സൗജന്യ വിദ്യാഭ്യാസമില്ല
text_fieldsകൊച്ചി: നിയമവും കോടതിവിധിയും സർക്കാർ ഉത്തരവുമെല്ലാമുണ്ടായിട്ടും ഭിന്നശേഷി വിദ്യാർഥികൾക്ക് സൗജന്യവിദ്യാഭ്യാസം നൽകാൻ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന് മടി. ഇൗ വിദ്യാർഥികളിൽനിന്ന് ഇൗ വിദ്യാഭ്യാസ വർഷവും ഫീസ് ഇൗടാക്കാനാണ് ഡയറക്ടറേറ്റിെൻറ നീക്കം.
ഭിന്നശേഷി വിദ്യാർഥികൾക്ക് 18 വയസ്സുവരെ സൗജന്യവിദ്യാഭ്യാസം നൽകണമെന്നാണ് 1995ലെ പീപ്പിൾസ് വിത്ത് ഡിസെബിലിറ്റി നിയമം (പി.ഡബ്ല്യൂ.ഡി ആക്ട്) അനുശാസിക്കുന്നത്. സാധാരണ സ്കൂളുകളിൽ ഭിന്നശേഷി വിദ്യാർഥികളെ ചേർത്ത് പഠിപ്പിക്കാൻ സംയോജിത വിദ്യാഭ്യാസപദ്ധതി പ്രോത്സാഹിപ്പിക്കണമെന്നും നിയമം വ്യവസ്ഥചെയ്യുന്നു. തുടർന്നാണ് സംയോജിത വിദ്യാഭ്യാസപദ്ധതി നടപ്പിൽവന്നത്.
ഇൗ പദ്ധതിപ്രകാരം ഭിന്നശേഷി വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും മറ്റാനുകൂല്യങ്ങളും നൽകാൻ കേന്ദ്രബജറ്റിൽ മതിയായ തുക വകയിരുത്തുന്നുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറുകൾക്ക് ബാധ്യത വരില്ല. എന്നിട്ടും കേരളത്തിൽ ഇത് തുടക്കത്തിൽ നടപ്പായില്ല. തുടർന്ന് തൃശൂർ അയ്യന്തോളിലെ കെ.കെ. സാവിത്രി സർക്കാറിന് പരാതി നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും മറ്റാനുകൂല്യങ്ങളും നൽകാൻ 2000 മാർച്ചിൽ സർക്കാർ ഉത്തരവിറക്കി. കേന്ദ്രഫണ്ട് ഇതിനായി ലഭിക്കുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു. തുടർന്ന് എസ്.എസ്.എൽ.സിവരെയുള്ള വിദ്യാർഥികൾക്ക് ആനുകൂല്യം ലഭിച്ചുതുടങ്ങി. പിന്നീട് സുപ്രീംകോടതിയും ഇൗ വിദ്യാർഥികൾക്ക് അനുകൂലമായി നിലപാടെടുത്തു. എന്നിട്ടും ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ഇതെല്ലാം കണ്ടില്ലെന്നുനടിക്കുകയാണ്.
പ്ലസ് വണിന് അലോട്ട്മെൻറ് വരുേമ്പാൾത്തന്നെ ഫീസ് അടക്കണമെന്ന വ്യവസ്ഥയും ഡയറക്ടറേറ്റ് വെക്കുകയാണ്. ഫീസ് അടച്ചാലേ പ്രവേശനം ഉറപ്പാവൂ. അധ്യയനവർഷത്തിെൻറ രണ്ടാംഘട്ടത്തിലും ഇൗ വിദ്യാർഥികളിൽനിന്ന് സ്പെഷൽ ഫീസ് ഇൗടാക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇൗ പ്രാവശ്യവും മാറ്റത്തിനിടയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.