ഓഫിസ് സമയത്തെ കൂട്ടായ്മകൾക്ക് കർശന വിലക്ക്; ഉത്തരവുമായി സർക്കാർ
text_fieldsതിരുവനന്തപുരം: സർക്കാർ ഓഫിസുകളിലെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന നിലയിൽ കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിൽ കൂട്ടായ്മകളും രൂപീകരിക്കുന്നത് വിലക്കി. ഉദ്യോഗസ്ഥ ഭരണ പരിഷ്‍കാര വകുപ്പാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്.
ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ, ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നിലയില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ഉണ്ടാകുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്.
അത് ഒഴിവാക്കണമെന്നാണ് നിർദേശം. അതോടൊപ്പം ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ഉത്തരവിൽ പറയുന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്‍കാര വകുപ്പിന് വേണ്ടി സ്പെഷ്യൽ സെക്രട്ടറി വീണ എൻ. മാധവൻ ആണ് ഉത്തരവ് പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.