സി.ദിവാകരനെ ഒഴിവാക്കിയതിൽ വിഭാഗീയതയില്ല -കാനം
text_fieldsകൊല്ലം: മുതിർന്ന നേതാവ് സി. ദിവാകരനെ സി.പി.െഎ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ വിഭാഗീയതയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാേജന്ദ്രൻ. പാർട്ടി ഭരണഘടന അനുസരിച്ച് 20 ശതമാനം പുതിയ അംഗങ്ങൾ വേണമെന്ന് നിബന്ധനയുണ്ട്. അതുപ്രകാരമാണ് ചിലരെ മാറ്റിയത്. പുതിയ അംഗങ്ങെള തെരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്നും കാനം പറഞ്ഞു.
പാർട്ടി കോൺഗ്രസിലെ യോഗത്തിലാണ് കാനം വിരുദ്ധപക്ഷക്കാരൻ കൂടിയായ സി. ദിവാകരനെ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയത്. കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ദിവാകരൻ കേരളത്തിൽ നിന്നള്ള പ്രതിനിധികളുടെ യോഗം ബഹിഷ്കരിച്ചിരുന്നു. തനിക്ക് ഗോഡ്ഫാദർമാരില്ലെന്നും ആരുടെയും സഹായത്തിൽ തുടരാനില്ലെന്നും സി. ദിവാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്‍.രാജന്‍, എന്‍.അനിരുദ്ധന്‍, പി.വസന്തം, കെ.പി.രാജേന്ദ്രന്‍, ഇ.ചന്ദ്ര ശേഖരന്‍, മഹേഷ് കക്കത്ത് (കാന്‍ഡിഡേറ്റ് അംഗം) എന്നിവരാണ് പുതുതായി ദേശീയ കൗൺസിലിൽ ഇടംപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.