മാവോവാദി വേട്ടയിൽ കുറ്റബോധമില്ല; ബി.ജെ.പിയുടെ ആളാണെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല -ബെഹ്റ
text_fieldsതിരുവനന്തപുരം: മാവോവാദി വേട്ടയിൽ ഖേദമില്ലെന്നും പൊലീസിെൻറ കർത്തവ്യം മാത്രമാണ് നിർവഹിച്ചതെന്നും ഡി.ജി.പി ലോക്നാഥ് െബഹ്റ. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജൂൺ 30ന് വിരമിക്കുന്ന ഡി.ജി.പി നിലപാട് വ്യക്തമാക്കിയത്. മാവോവാദികൾക്ക് നിരുപാധികം കീഴടങ്ങാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിരവധി അവസരം നൽകിയിരുന്നു. കുടുംബത്തിെൻറ സംരക്ഷണം, പണം, തൊഴിൽ എല്ലാം വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, അവർ അത് ഉപയോഗപ്പെടുത്തിയില്ല. സംരക്ഷിത വനത്തിൽ യൂനിഫോമിട്ട് ആയുധമായി നടക്കുന്നവർ നിരപരാധികളല്ല. അതിനാൽ തന്നിൽ നിക്ഷിപ്തമായ നിയമപരമായ കർത്തവ്യമാണ് ചെയ്തത്. നമ്മുെട കാട്ടിലും പ്രദേശങ്ങളിലും അക്രമങ്ങൾ അഴിച്ചുവിടാൻ വരുന്നവരെ ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും െബഹ്റ പറഞ്ഞു.
മാവോവാദി വേട്ടക്കായി ഹെലികോപ്ടർ വാടകക്കെടുത്തതിലെ വിവാദങ്ങൾ അനാവശ്യമാണ്. രാജ്യസുരക്ഷക്കാണോ, ചെലവിനാണോ പ്രാധാന്യം നൽകേണ്ടതെന്നാണ് ചിന്തിക്കേണ്ടത്. മാവോവാദി ഭീഷണിയുള്ള മറ്റ് സംസ്ഥാനങ്ങൾ ഹെലികോപ്ടർ ഉപയോഗിക്കുന്നുണ്ട്. വനമേഖലകളിൽ തോക്കും ചൂണ്ടിയാണ് മാവോവാദികൾ ജനങ്ങളെ ഭീഷണിപ്പെടുത്തി സാധനങ്ങളുമായി പോകുന്നത്. ഈ സമയം 100 കിലോമീറ്ററിനപ്പുറമായിരിക്കും പൊലീസ്. ഈ ഘട്ടത്തിൽ എങ്ങനെയാണ് സംഭവ സ്ഥലത്തെത്തുക. അതിനാൽ, ഹെലികോപ്ടർ വീണ്ടും വാടകക്കെടുക്കാൻ തന്നെയാണ് തീരുമാനം. കേരളം ഭീകരസംഘടനകളുടെ പ്രധാന റിക്രൂട്ടിങ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. ഇവിടെയുള്ള നല്ലൊരു ശതമാനവും വിദ്യാസമ്പന്നരാണെന്നതാണ് അതിന് കാരണം. ഭീകരസംഘടനകൾക്ക് ഇത്തരക്കാരെയാണ് വേണ്ടത്. കേരളത്തിലും സ്ലീപ്പർ സെല്ലുകളില്ലെന്ന് പറയാനാകില്ല. ഇതിെൻറ എല്ലാ വിശദാംശങ്ങളും ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല. ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനാണ് ആൻറി ടെററിസ്റ്റ് സ്ക്വാഡ് രൂപവത്കരിച്ചത്.
കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനം സ്വയം വിലയിരുത്തുന്നില്ല. കിട്ടിയ ഇന്നിങ്സ് നന്നായി കളിച്ചു. താനൊരു ബി.ജെ.പിക്കാരനാണെന്നും കേന്ദ്രസർക്കാറിെൻറ ഏജൻറാണെന്നുമുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. നിയമങ്ങൾകൊണ്ട് മാത്രം സ്ത്രീധനം തടയാനാകില്ല- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.