വീടുകളിൽചെന്ന് മുടിവെട്ടില്ലെന്ന് ബാർബർമാരുടെ സംഘടന
text_fieldsനീലേശ്വരം: ലോക്ഡൗൺ കാലത്ത് വീടുകളിൽചെന്ന് മുടിവെട്ടാമെന്ന് സംസ്ഥാന സർക്കാർ നൽകിയ പുതിയ നിർദേശത്തിനെതിരെ ബാർബർമാരുടെ സംഘടന രംഗത്ത്. ശനി, ഞായർ ദിവസങ്ങളിൽ ബാർബർ ഷോപ്പുകൾ തുറക്കാമെന്ന അനുമതി റദ്ദാക്കിയാണ് പുതിയ നിർദേശ ം.
മാനദണ്ഡങ്ങൾ പാലിക്കാതെ, വീടുകളിൽനിന്ന് വീടുകളിൽ പോയി മുടിവെട്ടി കോവിഡ് രോഗവാഹകരാകാൻ തീരുമാനിച്ചിട്ടില്ലെന്ന് കേരള സ്റ്റേറ്റ് ബാർബർ- ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (കെ.എസ്.ബി.എ) സംസ്ഥാന പ്രസിഡൻറ് ഇ.എസ്. ഷാജി, ജനറൽ സെക്രട്ടറി എം. ഉമ്മർ എന്നിവർ വ്യക്തമാക്കി.
വീട്ടിലെത്തി മുടിവെട്ടാൻ അനുമതി നൽകി സംസ്ഥാന സർക്കാർ രേഖാമൂലം ഉത്തരവിറക്കിയിട്ടില്ല. കടകൾ തുറക്കുമ്പോൾ പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ച മാനദണ്ഡങ്ങള്‍ വീട്ടിൽപോയി മുടിവെട്ടുമ്പോൾ എങ്ങനെ പാലിക്കാൻ കഴിയുമെന്നും ഇവർ ചോദിച്ചു. വീട്ടിൽ പോയി മുടിവെട്ടിയവരെ അറസ്റ്റ് ചെയ്ത സംഭവം പോലും കഴിഞ്ഞ ദിവസമുണ്ടായിട്ടുണ്ട്. ബാർബർ ഷോപ്പുകൾ അടച്ചിട്ടതിനാൽ ദുരിതത്തിലാണെങ്കിലും തുറക്കാനുള്ള അനുമതി കിട്ടുംവരെ കാത്തിരിക്കാൻ തയാറാണെന്നും ഇരുവരും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.