Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2021 10:19 AM IST Updated On
date_range 1 May 2021 10:25 AM ISTഎലത്തൂരിൽ വിജയ പ്രതീക്ഷയില്ല; പാലായിൽ ജയം ഉറപ്പെന്ന് മാണി സി. കാപ്പൻ
text_fieldsbookmark_border
പാലാ: എലത്തൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന് വിജയപ്രതീക്ഷയില്ലെന്ന് എൻ.സി.കെ നേതാവ് മാണി സി. കാപ്പൻ. സ്ഥാനാർഥി നിർണയം വൈകിയത് തിരിച്ചടിയായിട്ടുണ്ട്. 15 ദിവസം മാത്രമാണ് പ്രചാരണത്തിനായി ലഭിച്ചത്. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചെന്നും മാണി സി. കാപ്പൻ പറഞ്ഞു.
പാലായിൽ ജയം ഉറപ്പാണ്. 15,000 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിക്കും. മറ്റ് സർവേകൾ കാര്യമാക്കുന്നില്ല. ജനങ്ങളുടെ സർവേയുടെ ഫലം നാളെ അറിയാം. കേരളത്തിൽ യു.ഡി.എഫ് ഭരിക്കുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story