സാലറി കട്ട് ഉടനില്ല
text_fieldsതിരുവനന്തപുരം: ജീവനക്കാർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ സാലറി കട്ട് വേണ്ടെന്നുെവക്കാൻ സർക്കാർ ആലോചന. ഇൗമാസം എന്തായാലും സാലറികട്ട് വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ആറ് മാസത്തിന് ശേഷം ജീവനക്കാർക്ക് പൂർണ ശമ്പളം ലഭിക്കും. ശമ്പള വിതരണ നടപടികൾ തുടങ്ങേണ്ടതിനാലാണ് സെപ്റ്റംബറിൽ സാലറി കട്ട് ഒഴിവാക്കാൻ തീരുമാനിച്ചിട്ടുള്ളത്. സാലറി കട്ട് തുടരാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാർക്കിടയിലുണ്ടായ പ്രതിഷേധം സി.പി.എം സെക്രേട്ടറിയറ്റ് യോഗം ഉൾപ്പെടെ ചർച്ച ചെയ്തിരുന്നു. ആ സാഹചര്യത്തിലാണ് പുതിയ നീക്കം.
സാലറി കട്ട് സംബന്ധിച്ച് ഡി.ഡി.ഒമാർക്ക് ഇതുവരെ ഒരു നിർദേശവും ലഭിച്ചിട്ടില്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന സാലറി കട്ട് കഴിഞ്ഞമാസം അവസാനിച്ചിരുന്നു. സ്പാർക്കിൽ ശമ്പളം സംബന്ധിച്ച കാര്യങ്ങൾ പ്രോസസ് ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നാൽ സബ്മിറ്റ് ചെയ്യാൻ കഴിയുന്നില്ല. സാലറി കട്ട് വേണ്ടെന്ന തീരുമാനം സംബന്ധിച്ച ഉത്തരവിറങ്ങിയാൽ ഇൗ സംവിധാനം ശരിയാകുമെന്നാണ് കരുതുന്നത്. മാസം മൂന്ന് ദിവസത്തെ ശമ്പളം വീതം പിടിക്കുന്ന നിർദേശമാണ് ധനവകുപ്പ് പരിഗണിക്കുന്നത്. എന്നാൽ ഇക്കാര്യം പുനരാലോചിക്കണമെന്ന നിർദേശമാണ് സി.പി.എം സെക്രേട്ടറിയറ്റും കൈക്കൊണ്ടത്. ജീവനക്കാരുമായി വീണ്ടും ചർച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷം തീരുമാനമെടുത്താൽ മതിയെന്നും സി.പി.എം അഭിപ്രായപ്പെട്ടു. അതിെൻറ അടിസ്ഥാനത്തിൽ സാലറി കട്ട് സംബന്ധിച്ച് സർക്കാർ വീണ്ടും ജീവനക്കാരുമായി ചർച്ച നടത്തും.
സർക്കാർ ആവശ്യപ്പെട്ട പ്രകാരം എല്ലാ സംഘടനകളും സാലറി കട്ടിനെ കുറിച്ച സർക്കാർ ഒാപ്ഷനുകൾ സംബന്ധിച്ച് നിലപാട് അറിയിച്ചിരുന്നു. ഇവ കൂടി പരിഗണിച്ചായിരിക്കും തുടർചർച്ച. തദ്ദേശ തെരഞ്ഞടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ആസന്നമായിരിക്കെ ജീവനക്കാരെ പൂർണമായി എതിർചേരിയിലാക്കുന്നതിൽ സർക്കാറിനും ഭരണപക്ഷത്തിനും ആശങ്കയുണ്ട്്. അതിനാലാണ് കരുതലോടെയുള്ള നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.