2022 മാർച്ച് 31 വരെ വൈദ്യുതി ചാർജ് കൂടില്ല; വ്യാജ പ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 2022 മാര്‍ച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെ.എസ്.ഇ.ബി. നിരക്കു കൂട്ടുന്നെന്ന പ്രചരണം വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് വൈദ്യുതി ബോർഡിന്‍റെ തീരുമാനം.
കഴിഞ്ഞ രണ്ട് മാസത്തെ ബില്ലാണ് ഇപ്പോൾ പലയിടങ്ങളിലും വന്നിട്ടുള്ളത്. ഇതില്‍ പലരുടെയും ബില്‍ തുക കൂടുതലാണ്. ഇതാണ് നിരക്ക് വര്‍ധനയെന്ന സംശയത്തിന് ഇട വരുത്തിയത്. 2019 ജൂലൈയിലാണ് സംസ്ഥാനത്ത് ഏറ്റവുമവസാനം കെ.എസ്.ഇ.ബി നിരക്ക് കൂട്ടിയത്.
ഈ വര്‍ഷം മാര്‍ച്ച് 31 വരെ നിരക്കില്‍ വര്‍ധനവുണ്ടാവില്ലെന്ന് അന്ന് വൈദ്യുതി റെഗുലേറ്ററി കമീഷന്‍ ഉത്തരവ് ഇറക്കിയിരുന്നു. മാത്രമല്ല നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഇതൊന്നും മനസ്സിലാക്കാതെയാണ് പലരും വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതെന്നും കെ.എസ്.ഇ.ബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.