പരിശോധനയോ നിയന്ത്രണമോ ഇല്ല; ആംബുലന്‍സ് സര്‍വിസുകളുടെ മറവിൽ കുറ്റകൃത്യങ്ങൾ തകൃതി
text_fieldsപത്തനാപുരം: പരിശോധനകളോ നിയന്ത്രണമോ ഇല്ലാതെ അംബുലന്‍സ് സര്‍വിസുകള്‍. അംഗീകാരമോ ലൈസന്‍സോ ഇല്ലാത്ത ജീവനക്കാരാണ് സര്‍വിസുകളില്‍ അധികവും ജോലിയെടുക്കുന്നത്.
കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ആംബുലന്‍സുമായി മൂന്നുപേരെ പത്തനാപുരം പൊലീസ് കഴിഞ്ഞദിവസം പിടികൂടിയതാണ് ഒടുവിലെ സംഭവം. അത്യാഹിതവാഹനമായ ആംബുലൻസിൽ ലഹരിവസ്തുക്കൾ കടത്തുന്നതുമായി ബന്ധപ്പെട്ട് മുമ്പും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.
ഇതിനുപുറമെ അക്രമങ്ങള്‍ക്കും മറ്റും ആംബുലന്‍സുകൾ മറയാക്കുന്നു. മാസങ്ങൾക്കുമുമ്പ് പുനലൂരില്‍ ആംബുലൻസ് ഡ്രൈവർമാർ ഓടനാവട്ടം സ്വദേശിയായ രോഗിയെയും ബന്ധുക്കളെയും മർദിച്ച സംഭവമുണ്ടായി.
കഴിഞ്ഞവര്‍ഷം കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അക്രമം നടത്തിയിരുന്നു. കുന്നിക്കോട് മേഖലയില്‍ ജീവനക്കാര്‍ ആളുകളെ ഭീഷണിപ്പെടുത്തുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ഇടപെട്ട് ആംബുലൻസ് ഡ്രൈവർമാർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകുകയും രജിസ്ട്രേഷനും ലൈസൻസും ഉള്ളവർക്കുമാത്രം സർവിസിന് അനുവാദം നൽകുകയും ചെയ്തിരുന്നു. എന്നാൽ, പ്രഖ്യാപനമല്ലാതെ തുടർപ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. ആംബുലൻസ് ഡ്രൈവർമാരുടെ ഇത്തരം പ്രവൃത്തികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആകെ നടന്നത് ഒരു പരിശീലന പരിപാടി മാത്രമാണ്. രോഗികളോ മൃതദേഹങ്ങളോ ഇല്ലാതെ പോകുന്ന ആംബുലൻസുകൾ പോലും ഉദ്യോഗസ്ഥർ പരിശോധിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.