സഹകരണ കോൺഗ്രസിൽ ക്ഷണമില്ല; ആർ.ജെ.ഡിയിൽ അമർഷം ശക്തം
text_fieldsതിരുവനന്തപുരത്ത് നടക്കുന്ന ഒൻപതാമത് സഹകരണ കോൺഗ്രസിൽ നിന്നും ആർ.ജെ.ഡിയെ മാറ്റി നിർത്തിയത് വിവാദമാകുന്നു. ഇടതുമുന്നണിയുടെ ഭാഗമല്ലാത്ത രാഷ്ട്രീയ കക്ഷികൾക്കുൾപ്പെടെ സഹകരണ കോൺഗ്രസിൽ ഇടം ലഭിക്കുമ്പോഴാണ് ആർ.ജെ.ഡിയെ മാറ്റി നിർത്തിയതെന്നാണ് ആക്ഷേപം. സഹകരണ കോൺഗ്രസിന് ഇതിനകം തന്നെ വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.
നിലവിൽ തിരുവനന്തപുരം കനക്കുന്നിൽ ഇന്നും നാളെയുമായി സഹകരണ കോൺഗ്രസ് നടക്കുകയാണ്. മലബാർ മേഖലയിൽ ഏറ്റവും മികച്ച നിലയിൽ സഹകരണ സ്ഥാപനങ്ങൾ കൊണ്ടുപോകുന്നതിൽ രാഷ്ട്രീയ കക്ഷിയെന്ന നിലയിൽ ആർ.ജെ.ഡി മുൻ നിരയിൽ തന്നെയാണ്.
ഇതിനുപുറമെ, സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചത് സോഷ്യലിസ്റ്റ് നേതാവായിരുന്ന പി.ആർ. കുറുപ്പാണ്. അദ്ദേഹത്തിെൻറ സംഘടനയെന്ന നിലയിൽ കൃത്യമായി പങ്കാളിത്തം ലഭിക്കേണ്ടതായിരുന്നുവെന്നാണ് ആർ.ജെ.ഡി പ്രവർത്തർ പറയുന്നത്. നിലവിൽ, ഇടതുമുന്നണിയുടെ ഭാഗമായി സജീവമായി നിലകൊള്ളുമ്പോഴും മന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ആർ.ജെ.ഡിക്കകത്ത് അതൃപ്തിയുണ്ട്. ഇതിനിടെയാണ്, സഹകരണ കോൺഗ്രസിൽ നിന്നും മാറ്റി നിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.