ടെമ്പിൾ സ്റ്റേഷൻ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; ടി.എൻ. പ്രതാപൻ എം.പി മുഖ്യമന്ത്രിക്ക് പരാതി നൽകി
text_fieldsഗുരുവായൂർ: തെൻറ മണ്ഡലത്തിൽ ഉൾപ്പെടുന്ന ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നതിന് ടി.എൻ. പ്രതാപൻ എം.പി മുഖ്യമന്ത്രിക്ക് പരാതി നൽകി.
പ്രോട്ടോകോളിൽ എം.പിക്ക് താഴെ വരുന്ന എം.എൽ.എ, നഗരസഭ അധ്യക്ഷൻ, ദേവസ്വം ചെയർമാൻ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചപ്പോൾ തന്നെ ഒഴിവാക്കിയത് ചട്ടലംഘനവും ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതുമാണെന്ന് എം.പി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിൽനിന്നുതന്നെ ഇത്തരം വീഴ്ചവന്ന സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സ്റ്റേഷൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എൻ.കെ. അക്ബർ എം.എൽ.എ നൽകിയ വാർത്തക്കുറിപ്പിൽ എം.പി ക്ഷണിതാക്കളുടെ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ, പൊലീസിെൻറ ഫേസ്ബുക്ക് പേജിലെ കുറിപ്പിൽ എം.പി ഉണ്ടായിരുന്നില്ല. സ്റ്റേഷൻ നിർമാണത്തിന് തെൻറ വികസന ഫണ്ടിൽനിന്ന് ഒരുകോടിയോളം രൂപ അനുവദിച്ച മുൻ എം.എൽ.എ കെ.വി. അബ്ദുൾ ഖാദറും എം.എൽ.എയുടെ പട്ടികയിൽ ക്ഷണിതാവായി ഉണ്ടായിരുന്നു. അതും പൊലീസിെൻറ പട്ടികയിൽ ഒഴിവായി.
പല പ്രമുഖ വ്യക്തികളെയും ചടങ്ങ് നടന്ന ദിവസം രാവിലെയാണ് വിളിച്ചതെന്നും ആക്ഷേപമുണ്ടായിരുന്നു. മൂന്നു കോടിയോളം ചെലവിൽ നിർമിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിന് ക്ഷണക്കത്ത് പോലും ഉണ്ടായിരുന്നില്ല. ലോക്ഡൗൺ കാലമായതിനാലാണെന്നാണ് പൊലീസിെൻറ വിശദീകരണം. ജില്ലയിലെ മന്ത്രിമാരിൽ തന്നെ രണ്ടുപേർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിനെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിൽ നിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.