ബെഞ്ച് അഭിഭാഷകർ തീരുമാനിേക്കണ്ട
text_fieldsകൊച്ചി: ഹൈകോടതിയിലെ നാല് അഭിഭാഷകരുടെ ആവശ്യപ്രകാരം അവരുടെ കേസുകൾ ബെഞ്ച് മാറ്റി നൽകിയ മുൻ ചീഫ് ജസ്റ്റിസ് ആൻറണി ഡൊമിനിക്കിെൻറ ഉത്തരവിന് പുതിയ ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയുടെ തിരുത്ത്. വിവാദ ഉത്തരവ് അഭിഭാഷകർ ബെഞ്ച് തീരുമാനിക്കുന്ന തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈകോടതി ഭരണസമിതിയുടെ ഇടപെടൽ.
നാലു അഭിഭാഷകരുടെ കേസുകൾ മേലിൽ ജസ്റ്റിസ് വി. ചിദംബരേഷിെൻറ ബെഞ്ചിലേക്ക് അയക്കരുതെന്ന് വിരമിക്കുന്നതിെൻറ തലേ ദിവസമാണ് ജസ്റ്റിസ് ആൻറണി ഡൊമിനിക്കിെൻറ നേതൃത്വത്തിലുള്ള സമിതി രജിസ്ട്രിക്ക് നിർദേശം നൽകിയത്. മുമ്പ് ഹൈകോടതിയിൽനിന്ന് കേസ് ഫയലുകൾ കാണാതായതിനെത്തുടർന്ന് ജസ്റ്റിസ് ആൻറണി ഡൊമിനിക് അധ്യക്ഷനായ സമിതി പുറപ്പെടുവിച്ച ഉത്തരവിലാണ് പുതിയ ചീഫ് ജസ്റ്റിസിെൻറ അസാധാരണ ഇടപെടൽ. എന്നാൽ, പരാതിക്കാരിൽ ഒരാളായ അഭിഭാഷകെൻറ വിവാദ കേസ് ജസ്റ്റിസ് ചിദംബരേഷിെൻറ ബെഞ്ചിൽനിന്ന് മാറ്റിയ തീരുമാനം സമിതി ശരിവെച്ചു.
പാലക്കാട്ടെ 70 ഏക്കർ പാടശേഖരത്തിെൻറ ഉടമസ്ഥാവകാശത്തർക്കം സംബന്ധിച്ച പ്രിൻസിപ്പൽ സബ് കോടതിയുടെ ഉത്തരവിനെതിരെ പാലക്കാട് പൊൽപ്പുള്ളി സ്വദേശി കണ്ടമുത്തൻ നൽകിയ അപ്പീലിലെ ഫയലുകൾ കാണാതായതായതാണ് സംഭവങ്ങളുടെ തുടക്കം. ജസ്റ്റിസ് ചിദംബരേഷ് അടങ്ങുന്ന ഡിവിഷൻബെഞ്ച് പരിഗണിച്ച കേസിലെ ഫയലുകൾ കാണാതായത് 2016 നവംബറിലാണ് ശ്രദ്ധയിൽപ്പെട്ടത്. ഹൈകോടതി വിജിലൻസിെൻറ അന്വേഷണം നടക്കുന്നതിനിടെ ഫയൽ നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ നിലപാട്. എന്നാൽ, പൊലീസ് കേസ് വേണ്ടെന്ന് ജഡ്ജിമാരുൾപ്പെട്ട ഭരണസമിതി തീരുമാനിച്ചു. ഫയൽ കാണാതാകലുമായി ബന്ധപ്പെട്ട് ചില അഭിഭാഷകരുടെ പേരെടുത്ത് പരാമർശിച്ചായിരുന്നു ജസ്റ്റിസ് ചിദംബരേഷിെൻറ ഇടപെടൽ.
ഇതേതുടർന്ന് ഇൗ ബെഞ്ച് മുമ്പാകെ തങ്ങളുടെ കേസുകൾ എത്തുന്നത് തടയണമെന്ന അഭിഭാഷകർ ചീഫ് ജസ്റ്റിസിന് നിവേദനം നൽകി.ഇതിെൻറ അടിസ്ഥാനത്തിലാണ് മുൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതി അഭിഭാഷകരുടെ ആവശ്യം അംഗീകരിച്ചത്.
ഇൗ തീരുമാനം ബെഞ്ച് ഹണ്ടിങ്, ഫോറം ഷോപ്പിങ് (ഇഷ്ടമുള്ള ബെഞ്ചിൽ കേസെത്തിക്കൽ പോലുള്ള നടപടികൾ) തുടങ്ങിയ കീഴ്വഴക്കങ്ങൾക്ക് ഇടയാക്കുമെന്നാണ് ഇപ്പോൾ ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന സമിതി വിലയിരുത്തിയത്. തുടർന്നാണ് ഇൗ നിർദേശം തിരുത്തിയത്. മലബാർ സിമൻറ്സ് അഴിമതി കേസിലെ ഫയലുകൾ കാണാതായ സംഭവത്തിലും കഴിഞ്ഞ ദിവസം കോടതിയുടെ ഇടപെടലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.