മതന്യൂനപക്ഷങ്ങൾക്കായി ഇടതിൽ പുതിയ പാർട്ടി വേണ്ട –എളമരം കരീം
text_fieldsകോഴിക്കോട്: മതന്യൂനപക്ഷങ്ങൾക്കായി ഇടതുമുന്നണിയിൽ പുതിയ പാർട്ടി ആവശ്യമില്ലെന്ന് എളമരം കരീം എം.പി. കാലിക്കറ്റ് പ്രസ്ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്ലിം സമുദായത്തിൽ ഇടതുപക്ഷത്തോട് അനുഭാവമുള്ളവരുടെ എണ്ണം വളരെയേറെ വർധിച്ചിട്ടുണ്ട്. മതന്യൂനപക്ഷങ്ങൾ കേരളത്തിൽ പൊതുവെ ഇടതുമുന്നണിയെ വലിയ തോതിൽ അംഗീകരിക്കുകയും അനുകൂലിക്കുകയും ചെയ്യുന്നുണ്ട്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിലും ഇത് പ്രകടമായി. അതിനാൽ പുതിയ പാർട്ടിയുടെ ആവശ്യമില്ല. മന്ത്രി കെ.ടി. ജലീലിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകിയതിലൂടെ അദ്ദേഹത്തിെൻറ പദവി ഉയർത്തുകയാണ് ചെയ്തത്. ആ വകുപ്പ് കൈകാര്യം ചെയ്യാൻ ഏറ്റവും യോഗ്യൻ ജലീലാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.എൻ.എൽ ഏറെക്കാലമായി മുന്നണിയിലെ കക്ഷിയെപ്പോലെതന്നെ ഇടതിനൊപ്പം നിൽക്കുന്ന പാർട്ടിയാണ്. ഐ.എൻ.എൽ ഉൾെപ്പടെയുള്ള പാർട്ടികളെ എടുക്കുന്ന കാര്യമാണ് ആലോചിക്കുന്നത്. നിലവിൽ എൽ.ഡി.എഫിലുള്ള എല്ലാ കക്ഷികളുടെയും അഭിപ്രായ സമന്വയമുണ്ടാക്കാൻ ചർച്ച ആരംഭിച്ചു. ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും.
എസ്.ഡി.പി.ഐ, ആർ.എസ്.എസ് തുടങ്ങിയവയുടെ ഒരു രാഷ്ട്രീയ പിന്തുണയും സ്വീകരിക്കില്ല. ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും വലിയ ശത്രു ബി.ജെ.പിയാണ്. കോൺഗ്രസിനെ കൂട്ടുപിടിക്കാതെതന്നെ ഇടത്-മതേതര പാർട്ടികൾ ബി.ജെ.പിയെ എതിർക്കുന്നുണ്ട്. എന്നാൽ, രാജ്യസഭയിലുൾെപ്പടെ ചില സാഹചര്യങ്ങളിൽ കോൺഗ്രസുമായി സഹകരിക്കേണ്ടിവരും.
കേന്ദ്രസർക്കാർ കേരളത്തിെൻറ വ്യവസായ ആവശ്യങ്ങളോട് അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്. ഏറെക്കാലമായി വാഗ്ദാനം ചെയ്ത എയിംസ് പോലും ഉപേക്ഷിച്ച മട്ടാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുന്നില്ലെന്ന് പറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് വാക്ക് മാറ്റിയെങ്കിലും ഫാക്ടറി സ്ഥാപിക്കാൻ നടപടിയൊന്നും കാണുന്നില്ല. കോഴിക്കോട്ടുനിന്നുള്ള എം.പിയെന്ന നിലയിൽ ഈ നാടിെൻറ പ്രശ്നങ്ങൾ സഭയിലുന്നയിക്കുകയും സമ്മർദം ചെലുത്തുകയും ചെയ്യുമെന്നും എളമരം കരീം വ്യക്തമാക്കി. പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രേമനാഥ്, സെക്രട്ടറി പി.വി. വിപുൽനാഥ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.