ഹേമ കമ്മിറ്റി റിപ്പോർട്ട്: സ്വമേധയാ കേസെടുക്കുന്നതിൽ നിയമതടസമില്ല -മന്ത്രി കെ.എൻ. ബാലഗോപാൽ
text_fieldsന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസ് എടുക്കാൻ നിയമ തടസമില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. പരാതിയില്ലെങ്കിലും കേസെടുക്കാൻ നിയമമുണ്ട്. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികമായ കാര്യമാണ്. നടിമാരടക്കമുള്ളവരുമായി സംസാരിച്ച് അവരുന്നയിച്ച പ്രശ്നങ്ങൾ പഠിച്ച് വന്ന റിപ്പോർട്ടില്‍ ഗവൺമെന്‍റിനു കൃത്യമായ നിലപാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള നിയമം അനുസരിച്ച് കേസുമായി മുന്നോട്ടു പോകുന്നതിന് തടസമില്ല. റിപ്പോർട്ട് സർക്കാർ പിടിച്ചുവച്ചതല്ല. റിപ്പോർട്ട് പുറത്തുവിടുന്നതിന് നിയമപരമായ തടസങ്ങൾ ഉണ്ടായിരുന്നു. തെറ്റായ കാര്യങ്ങള്‍ ആര് കാണിച്ചാലും അത് സിനിമാ രംഗത്ത് ആയാലും, ഏത് മേഖലയിലായാലും നിയമങ്ങള്‍ ഒരുപോലെയാണ്. സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ നടപടികള്‍ ഉണ്ടാകും. പ്രതിപക്ഷം കണ്ണടച്ചു രാഷ്ട്രീയമായി എതിർക്കുകയാണ്. വസ്തുതാപരമായി പറയുന്നതാണ് അവരുടെ വിശ്വാസ്യതക്കും നല്ലതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബാലഗോപാലിന്‍റെ വാക്കുകളെ പോസിറ്റീവായി കാണുന്നു -മന്ത്രി സജി ചെറിയാൻ
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ പരാതി ലഭിക്കാതെയും കേസെടുക്കാമെന്ന കെ.എന്‍. ബാലഗോപാലിന്‍റെ വാക്കുകളെ പോസിറ്റീവായി കാണുന്നെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. റിപ്പോർട്ടിൻമേൽ കോടതി പറഞ്ഞാൽ കേസെടുക്കാമെന്നും കോടതി ആവശ്യപ്പെടുന്ന എല്ലാ രേഖകളും നൽകാൻ സർക്കാർ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.