ഓണാവധി കഴിഞ്ഞു, ട്രെയിനുകളിൽ കാലുകുത്താൻ ഇടമില്ല; വേണാട് എക്സ്പ്രസിൽ രണ്ട് സ്ത്രീകൾ കുഴഞ്ഞുവീണു
text_fieldsപിറവം റോഡ്: തിരുവനന്തപുരം– ഷൊർണൂർ വേണാട് എക്സ്പ്രസിൽ തിരക്കിനെ തുടർന്ന് രണ്ട് സ്ത്രീ യാത്രക്കാർ കുഴഞ്ഞുവീണു. ജനറൽ കമ്പാർട്ട്മെന്റിൽ നിന്ന് യാത്ര ചെയ്ത സ്ത്രീകളാണ് കുഴഞ്ഞു വീണത്.
പിറവം റോഡ് സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് സംഭവം. കുഴഞ്ഞു വീണ സ്ത്രീകൾക്ക് സഹയാത്രക്കാർ പ്രഥമ ശുശ്രൂഷ നൽകി.
ഓണാവധിക്ക് ശേഷം സ്കൂളുകളും ഓഫീസുകളിലും പ്രവർത്തനം പുനരാരംഭിച്ചതോടെ കനത്ത തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. വേണാട് എക്സ്പ്രസിന്റെ അവസാന ആറ് കമ്പാർട്ടുമെന്റുകളിൽ ആളുകൾക്ക് കയറാൻ പോലും സാധിക്കാത്ത തിരക്കാണ്.
ട്രെയിനുള്ളിൽ കയറാനുള്ള തിക്കിലും തിരക്കിലും യാത്രക്കാർക്ക് പരിക്കേൽക്കാറുണ്ട്. തിരക്ക് കുറക്കാൻ കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.