നേതൃത്വത്തിന് കത്ത് നൽകിയിട്ടില്ല; വാർത്തകൾ ഇടത് മാധ്യമ സിൻഡിേക്കറ്റ് അജണ്ട -പി.കെ. കൃഷ്ണദാസ്
text_fieldsതിരുവനന്തപുരം: ബി.ജെ.പിയിൽ വിഭാഗീയതയുണ്ടെന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ഇടത് മാധ്യമ സിൻഡിക്കറ്റിെൻറ അജണ്ടയാണെന്ന് പി.കെ. കൃഷ്ണദാസ്. 'കൃഷ്ണദാസ് പക്ഷം' എന്ന പേരിൽ ഒരു പക്ഷം പാർട്ടിയിലില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കൃഷ്ണദാസ് പറഞ്ഞു.
'ബി.ജെ.പിയിൽ വിഭാഗീയതയുണ്ടെന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ല. കൃഷ്ണദാസ് പക്ഷം' എന്ന പേരിൽ ഒരു പക്ഷം പാർട്ടിയിൽ ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കെതിരെ ദേശീയ നേതൃത്വത്തിന് കത്തയച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. സത്യത്തിൽ എെൻറ അറിവിലോ സമ്മതത്തിലോ ഒരു കത്ത് ദേശീയ നേതൃത്വത്തിന് നൽകിയിട്ടില്ല' -കൃഷ്ണദാസ് പറയുന്നു.
'ഈ സംഘടനയുടെ പ്രവർത്തന ശൈലിയെ കുറിച്ച് ഒന്നും അറിയാത്തവരാണ് പക്ഷവും കക്ഷിയും ചേർത്ത് വാർത്ത മെനയുന്നത്. പാർട്ടി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്, നല്ല മുന്നേറ്റമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യം. ഇനി അധികം സമയമില്ല. ഇത്തരം വാർത്തകൾ പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ഇടത് മാധ്യമ സിൻഡിേക്കറ്റിെൻറ അജണ്ടയാണ്. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കൂടുതൽ കരുത്തോടെ പാർട്ടി മുന്നോട്ടു പോകും' -അദ്ദേഹം ഫേസ്ബുക്കിൽ കുറിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്തതിന് പിന്നാലെ ബി.ജെ.പിയിൽ കലാപക്കൊടി ഉയർന്നിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ സ്ഥാനത്തു നിന്ന് നീക്കണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രൻ-കൃഷ്ണദാസ് പക്ഷങ്ങൾ രംഗത്തെത്തി.
സുരേന്ദ്രനെ നീക്കണമെന്നും സംഘടനാ നേതൃത്വത്തിൽ പുന:സംഘടന വേണമെന്നും ശോഭാസുരേന്ദ്രൻ-കൃഷ്ണദാസ് പക്ഷങ്ങൾ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇടഞ്ഞുനിൽക്കുന്നവരെയും മുതിർന്ന നേതാക്കളെയും ഒരുമിപ്പിച്ച് ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിൽ സുരേന്ദ്രൻ പരാജയപ്പെട്ടതാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.