ഓഖി: തിരിച്ചെത്തിയവർക്ക് ജീവിതമില്ല; പലരും കടുത്ത മാനസികാഘാതത്തിെൻറ പിടിയിൽ
text_fieldsപൂന്തുറ: അന്നം തന്നിരുന്ന കടല്‍ ഓഖിക്ക് മുമ്പുവരെ ജോസഫിന് ജീവതാളമായിരുന്നെങ്കില്, ഇന്ന് കടലിെൻറ ഇരമ്പല്പോലും മത്സ്യത്തൊഴിലാളിയായ ഇൗ യുവാവിന് പേടിയാണ്. 43കാരനായ പൂന്തുറ ചേരിയാമുട്ടം സ്വദേശിയായ ജോസഫിന് ഓഖിയില്‍ മരണത്തെ മുഖാമുഖം കണ്ടതിെൻറ പേടി ഇന്നും ആ മുഖത്തുനിന്ന് മാഞ്ഞിട്ടില്ല. ഇത്തരത്തിൽ കടുത്ത മാനസികാഘാതത്തിെൻറ പിടിയിലാണ് തിരിച്ചെത്തിയ പലരും. കടലെന്ന് കേട്ടാലേ ഇേപ്പാൾ ഭയം ഇരച്ചുകയറും.
ഓഖിയില്‍പെട്ട് ജോസഫ് സഞ്ചരിച്ചിരുന്ന വള്ളം തകര്‍ന്നു. അഞ്ചുദിവസം കടലില്‍ കിടന്നു. പലതവണ മരണത്തെ മുഖാമുഖം കണ്ടു. ഭാഗ്യത്തിെൻറ അകമ്പടിയില്‍ നീന്തിക്കയറിയാണ് തീരമണഞ്ഞത്. ദിവസങ്ങളോളം കടലില്‍ കിടക്കേണ്ടിവന്നപ്പോള്‍ കൈകാലുകള്‍ തളര്‍ന്നു. കടലിലെ ഉപ്പ് വെള്ളം കുടിച്ചാണ് ദിവസങ്ങളോളം നീന്തിയത്. അന്ന് കാലുകള്‍ക്ക് പരിക്ക് പറ്റിയത് കാരണം ഇന്ന് നേരെ നടക്കാന്‍പോലും കഴിയില്ല. അതിനാൽ തുടർന്ന് കടലില്‍ പണിക്ക് പോകാന്‍ കഴിയുന്നില്ല.
ജീവന് തിരികെ കിട്ടിയെങ്കിലും സര്‍ക്കാറില്‍നിന്ന് ഏതൊരുവിധ സഹായങ്ങളും ലഭിച്ചില്ല. മറ്റൊരാളുടെ വള്ളത്തിലാണ് അന്ന് പോയത്. അതിനാൽ നഷ്ടപരിഹാരം വള്ളത്തിെൻറ ഉടമക്ക് കിട്ടി. മൂന്ന് കുട്ടികളും ഭാര്യയും ഉൾെപ്പടുന്ന കുടുംബം പോറ്റാനുള്ള വഴിയില്ല.
കടലില്‍ പോയിെല്ലങ്കിലും ദിവസവും രാവിലെ ജോസഫ് കടല്ക്കരയില് എത്തും. കടലില്‍ പോയിവരുന്ന സുഹൃത്തുകള്‍ ഇടക്കിടെ സഹായം നൽകും. ഇപ്പോള്‍ അവര്‍ക്കുപോലും കടലില്‍നിന്ന് അന്നത്തിനുള്ള വരുമാനം കിട്ടാത്ത അവസ്ഥയാണ്.
മത്സ്യത്തൊഴിലാളികള്‍ കടലിെൻറ ചേല് (നിറവ്യത്യാസം) നോക്കിയാണ് മത്സ്യബന്ധനത്തിന് പോയിരുന്നതും വന്നിരുന്നതും. ഇന്ന് ജീവിതംതന്നെ നഷ്ടമാകുന്ന രീതിയില്‍ കടല്മാറി. തങ്ങളെപ്പോലെ ജോലിക്ക് പോകാൻ കഴിയാത്തവർക്ക് ചെറിയ സഹായമെങ്കിലും സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് കിട്ടുമോയെന്ന പ്രതീക്ഷയിലാണ് ജോസഫിനെ പോലെയുള്ളവര്‍. ഓരോ ദുരന്തവും തീരത്ത് നാശം വിതച്ച് നിരവധി ജീവനുകള്‍ കവര്‍ന്നെടുക്കുകയാണ്. അപ്പോഴൊക്കെയും ആഗോളതാപനത്തെയും കാലം തെറ്റിയ കാലാവസ്ഥയെയും മാത്രം കുറ്റം പറഞ്ഞ് തടിയൂരുന്നവര്‍ നിരവധി.
ജീവനുകളും ജീവിനോപാധികളും തീരവും നഷ്ടമാക്കുന്നതിെൻറ പിന്നിലെ യാഥാർഥ്യം തിരിച്ചറിഞ്ഞിട്ടും ശാശ്വതമായ സംരക്ഷണ കവചമൊരുക്കാന്‍ അധികാരികൾ തയാറാകുന്നില്ല. പുത്തന്‍ പ്രഖ്യാപനങ്ങള്‍ നടത്തി മത്സ്യത്തൊഴിലാളികളുടെ കണ്ണില്‍പൊടിയിടുന്ന അവസ്ഥയാണ് സംരക്ഷിക്കേണ്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സ്വയം ദുരിതംപേറുന്ന സമയത്തുപോലും സ്വജീവനുകള്പോലും മറന്ന് പ്രളയകാലത്ത് നാടിെൻറ രക്ഷകരായി മാറിയ കടലിെൻറ മക്കളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ അമാന്തം കാണിക്കുന്നു.
തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.