സുപ്രീംകോടതി വിധി: മാഹിയില്‍ മദ്യത്തിന്‍െറ മണമില്ലാത്ത ദിനങ്ങള്‍ വരുന്നു
text_fieldsമാഹി: മയ്യഴിപ്പുഴയിലെ കാറ്റുകള്‍ക്ക് പോലും ഇപ്പോള്‍ മദ്യത്തിന്‍െറ മണമാണ്. മാഹിയുടെ തെരുവില്‍ നിന്ന് മദ്യത്തിന്‍െറ മണമില്ലാത്ത നാളുകള്‍ ഇനിയുണ്ടാകുമെന്ന പ്രതീക്ഷ ജനങ്ങളില്‍ ഉണ്ടാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി. സ്വാതന്ത്ര്യ സമര പോരാളിയും മയ്യഴി ഗാന്ധിയുമായ ഐ.കെ. കുമാരന്‍ മാസ്റ്റര്‍ മുതല്‍ പുതിയ തലമുറയില്‍പ്പെട്ട യുവാക്കള്‍ വരെ അണിനിരന്ന് നടത്തിയ മദ്യവിരുദ്ധ പോരാട്ടത്തിന് ശക്തിപകരുന്ന വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ വേണ്ടെന്ന സുപ്രീംകോടതി വിധി രാജ്യത്താകമാനം ബാധകമാണെങ്കിലും ഏറ്റവും കൂടുതല്‍ ആശ്വാസം പകരുന്നത് മാഹി ജനതക്കാണ്.
മദ്യത്തിന്‍െറ ഏറ്റവും ദുരിതം അനുഭവിക്കേണ്ടിവരുന്ന ജനങ്ങളാണ് മാഹിയിലുള്ളത്. മാഹിക്കാരല്ലാത്തവരാണ് അധികവും ഇവിടെയത്തെി മദ്യത്തിന്‍െറ ഉപഭോക്താക്കളാകുന്നത്. മാഹിയുടെ മദ്യവിരുദ്ധ പോരാട്ടത്തിന് സ്വാതന്ത്ര്യ സമരത്തിന്‍െറ അത്രതന്നെ ചരിത്രമുണ്ട്. 2001ല്‍ മാഹി പ്രൊഹിബിഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ടി.വി. ഗംഗാധരനും ജനറല്‍ സെക്രട്ടറിയായിരുന്ന മാധവക്കുറുപ്പുമാണ് ഈ വിഷയം ആദ്യമായി കോടതിയുടെ മുന്നിലത്തെിച്ചത്.
സര്‍ക്കാറിന്‍െറ പ്രധാന വരുമാനമാണ് മദ്യ വില്‍പനയിലൂടെ ലഭിക്കുന്നതെന്ന വാദമുയര്‍ത്തിയാണ് പുതുച്ചേരി സര്‍ക്കാര്‍ പ്രൊഹിബിഷന്‍ കൗണ്‍സിലിന്‍െറ ആവശ്യത്തെ ഹൈകോടതിയില്‍ എതിര്‍ത്തത്. എന്നാല്‍, ദേശീയ പാതയില്‍നിന്ന് നീക്കം ചെയ്യേണ്ടിവരുന്ന മദ്യഷാപ്പുകളുടെ ലിസ്റ്റ് തയാറാക്കിക്കൊടുക്കാനാണ് 2014 ഡിസംബര്‍ 15ന് ഹൈകോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചത്.
ഇതിനെതിരെ പുതുച്ചേരി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി മാഹിക്ക് മാത്രമല്ല രാജ്യത്താകമാനം ബാധകമാകുന്നതായി. കേസ് സുപ്രീം കോടതിയില്‍ എത്തിയതോടെ മയ്യഴിക്കൂട്ടം സാമ്പത്തിക സഹായവുമായത്തെി.
ഇവരുടെ നേതൃത്വത്തിലാണ് അഭിഭാഷകനെ നിയമിച്ചതും അനുബന്ധ കാര്യങ്ങള്‍ നിര്‍വഹിച്ചതും. പുതുച്ചേരി സംസ്ഥാനത്തെ കേവലം സബ് താലൂക്ക് മാത്രമായ മാഹിയില്‍ മദ്യത്തില്‍ നിന്ന് സര്‍ക്കാറിന് കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ എക്സൈസ് ഡ്യൂട്ടിയായി 41 കോടി രൂപ ലഭിച്ചിരുന്നു.
ഒന്നര കി.മീ ദൂരത്തിലുള്ള മാഹി ദേശീയപാതയില്‍ എഫ്.എല്‍ ഒന്ന് ലൈസന്‍സില്‍ 19ഉം എഫ്.എല്‍ രണ്ടില്‍ 13 റീട്ടെയില്‍ മദ്യശാലകളുമാണുള്ളത്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ രണ്ട് മദ്യഷാപ്പുകളുമുണ്ട്. ഇതില്‍ കോടതി ഉത്തരവോടെ 32 മദ്യഷാപ്പുകള്‍ മാറ്റേണ്ടിവരുമെന്ന് മാഹി പ്രൊഹിബിഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ടി.വി. ഗംഗാധരന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇതിനുപുറമെ പള്ളൂര്‍ പ്രദേശത്തും മദ്യശാലകള്‍ മാറ്റേണ്ടിവരും. 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മാഹിയില്‍ ആകെ 64 മദ്യശാലകളാണുള്ളത്. 41,816 ആണ് ഇവിടത്തെ ജനസംഖ്യ. ഇതില്‍ പുരുഷന്മാരുടെ എണ്ണം 19,143 വരും. എന്നാല്‍, ഒരുവര്‍ഷം മാഹിയില്‍ 48 ലക്ഷം ലിറ്റര്‍ വിദേശമദ്യം വില്‍ക്കുന്നതിനാണ് എക്സൈസ് വകുപ്പ് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളത്. ഇതിന്‍െറ പതിന്മടങ്ങ് എത്തുന്നുണ്ടെന്നതാണ് വസ്തുത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.