താൽക്കാലിക വി.സി നിയമനത്തിന് പട്ടിക നൽകിയില്ല; മലയാളം സർവകലാശാലക്ക് അന്ത്യശാസനം
text_fieldsതിരുവനന്തപുരം: മലയാളം സർവകലാശാലയിൽ താൽക്കാലിക വൈസ്ചാൻസലർ നിയമനത്തിനായി സീനിയർ പ്രഫസർമാരുടെ പട്ടിക സമർപ്പിക്കണമെന്ന് ഗവർണറുടെ അന്ത്യശാസനം. നേരത്തേ ആവശ്യപ്പെട്ടിട്ടും സർവകലാശാല അധികൃതർ പട്ടിക നൽകാത്തതിനെ തുടർന്നാണ് നിർദേശം ആവർത്തിച്ച് രാജ്ഭവൻ കത്തയച്ചത്. തിങ്കളാഴ്ചക്കകം പട്ടിക നൽകണമെന്നും ഇല്ലെങ്കിൽ താൽക്കാലിക വി.സി നിയമനത്തിനുള്ള നടപടികളുമായി രാജ്ഭവൻ മുന്നോട്ടുപോകുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകി.
വി.സി ഡോ.വി. അനിൽകുമാറിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് താൽക്കാലിക വി.സിയുടെ ചുമതല നൽകാൻ പ്രഫസർമാരുടെ പട്ടിക തേടിയത്. സർവകലാശാല പട്ടിക നൽകിയില്ലെങ്കിൽ മറ്റു സർവകലാശാലകളിലെ സീനിയർ പ്രഫസർമാരിൽനിന്നുള്ള ഒരാൾക്ക് ചുമതല നൽകാനാണ് രാജ്ഭവന്റെ ആലോചന.
വി.സിയുടെ ഒഴിവ് വന്നാൽ സ്ഥിരം വി.സിയെ നിയമിക്കുന്നതു വരെ ചാൻസലറായ ഗവർണർ ഇടക്കാല ക്രമീകരണം ഏർപ്പെടുത്തണമെന്നാണ് സർവകലാശാല നിയമത്തിലെ വ്യവസ്ഥ. കാലിക്കറ്റ് വി.സി ഡോ.എം.കെ. ജയരാജിനോ കാലടി സംസ്കൃത സർവകലാശാല വി.സി ഡോ.എം.വി. നാരായണനോ മലയാളം സർവകലാശാല വി.സിയുടെ താൽക്കാലിക ചുമതല നൽകണമെന്നാണ് സർക്കാർ താൽപര്യം. എന്നാൽ, പുറത്താക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയവരായതിനാൽ ഇരുവരെയും ഗവർണർ പരിഗണിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.