Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് ലോക്ഡൗൺ...

സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടില്ല; തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണം

text_fields
bookmark_border
Lockdown may Continue with Relaxations in Kerala
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളെ നാ​ല് മേ​ഖ​ല​ക​ളാ​യി തി​രി​ച്ച്​ വ്യാ​ഴാ​ഴ്​​ച മു​ത​ൽ ലോ​ക്ഡൗ​ണി​ൽ ഇ​ള​വ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ പൂ​ർ​ണ​മാ​യി തു​റ​ക്കി​ല്ല. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ഴ്​ ദി​വ​സ​ത്തെ ശ​രാ​ശ​രി രോ​ഗ​സ്​​ഥി​രീ​ക​ണ നി​ര​ക്ക്​ 30 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണെ​ങ്കി​ൽ അ​വി​ടെ ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ ന​ട​പ്പാ​ക്കും.

20-30 ശ​ത​മാ​ന​ത്തി​ന് ഇ​ട​യി​ലാ​ണെ​ങ്കി​ൽ അ​തി​വ്യാ​പ​ന മേ​ഖ​ല​യാ​യി ക​ണ്ട് സ​മ്പൂ​ര്‍ണ ലോ​ക്ഡൗ​ണും എ​ട്ടി​നും 20നും ​ഇ​ട​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഭാ​ഗി​ക ലോ​ക്ഡൗ​ണും ആ​യി​രി​ക്കും. എ​ട്ടി​ല്‍ താ​ഴെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് സാ​ധാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​നു​ വ​ദി​ക്കും. ഏ​പ്രി​ല്‍ അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ര​ണ്ടാം​ത​രം​ഗം ജൂ​ണ്‍ പ​കു​തി​യോ​ടെ ആ​ശ്വാ​സ​ക​ര​മാ​യ സ്ഥി​തി കൈ​വ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലോ​ക്ഡൗ​ണി​ൽ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്താ​കെ പൂ​ര്‍ണ ലോ​ക്​​ഡൗ​ണ്‍ ആ​യി​രി​ക്കും. മ​ദ്യ​ശാ​ല​ക​ളും സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളും വ്യാ​ഴാ​ഴ്​​ച മു​ത​ൽ തു​റ​ക്കും.

1- ടി.​പി.​ആ​ർ എ​ട്ട്​ %താ​ഴെ

(147 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ)

എ​ല്ലാ ക​ട​ക​ളും (അ​ക്ഷ​യ കേ​ന്ദ്രം ഉ​ൾ​പ്പെ​ടെ) രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഏ​ഴു​വ​രെ തു​റ​ക്കാം. 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ െവ​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണം.

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, ക​മീ​ഷ​ൻ, കോ​ർ​പ​റേ​ഷ​ൻ, സ്വ​യം​ഭ​ര​ണാ​ധി​കാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ 25 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ നിയോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണം. മ​റ്റു​ള്ള​വ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം ഡ്യൂ​ട്ടി അ​നു​വ​ദി​ക്കാം.

ടാ​ക്സി​യി​ൽ ഡ്രൈ​വ​ർ​ക്കു പു​റ​മെ മൂ​ന്നു​പേ​ർ​ക്കും ഓ​ട്ടോ​യി​ൽ ഡ്രൈ​വ​റെ കൂ​ടാ​തെ ര​ണ്ടു​പേ​ർ​ക്കും യാ​ത്ര ചെ​യ്യാം. കു​ടും​ബാം​ഗ​ങ്ങ​ൾ യാ​ത്ര​ചെ​യ്യു​മ്പോ​ൾ ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മ​ല്ല. ബെ​വ്കോ ഔ​ട്ട്​​ലെ​റ്റു​ക​ളി​ലും ബാ​റു​ക​ളി​ലും ​േട​ക് എ​വേ അ​നു​വ​ദി​ക്കും. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് കാ​യി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കും. വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് യാ​ത്രാ​നു​മ​തി. പൊ​തു​ഗ​താ​ഗ​തം അ​നു​വ​ദി​ക്കും.

2- എ​ട്ട്​ - 20 % (716 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ)

ഭാ​ഗി​ക ലോ​ക്ഡൗ​ൺ. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ക​ട​ക​ള്‍ മാ​ത്രം രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെ തു​റ​ക്കാം. മ​റ്റ് ക​ട​ക​ള്‍ക്ക് തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെ (50 ശ​ത​മാ​നം വ​രെ ജീ​വ​ന​ക്കാ​ർ മാത്രം.) അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ പ്ര​വ​ർ​ത്തി​ക്കാം. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ​െവ​ച്ച് തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കാം. ബെ​വ്കോ ഔ​ട്ട്​​ലെ​റ്റു​ക​ളി​ലും ബാ​റു​ക​ളി​ലും ടേ​ക് എ​വേ അ​നു​വ​ദി​ക്കും. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് കാ​യി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കും. ഹോ​ട്ട​ലു​ക​ളി​ലും റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ൽ നി​ന്നും രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ ടേ​ക്​ എ​വേ, ഓ​ൺ​ലൈ​ൻ ഹോം ​ഡെ​ലി​വ​റി​യു​ണ്ടാ​കും. വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് യാ​ത്രാ​നു​മ​തി. പൊ​തു​ഗ​താ​ഗ​തം അ​നു​വ​ദി​ക്കും.

3- 20% -​മു​ക​ളി​ൽ (146 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ)

സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ക​ട​ക​ള്‍ മാ​ത്രം രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കീ​ട്ട് ഏ​ഴു വ​രെ അ​നു​വ​ദി​ക്കും.

ക​ല്യാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി മാ​ത്രം തു​ണി​ക്ക​ട​ക​ൾ, ജ്വ​ല്ല​റി​ക​ൾ, ചെ​രി​പ്പു​ക​ട​ക​ളും കു​ട്ടി​ക​ൾ​ക്കു​ള്ള പു​സ്ത​ക​ക്ക​ട​ക​ളും മൊ​ബൈ​ൽ അ​ട​ക്ക​മു​ള്ള റി​പ്പ​യ​റി​ങ് സ്ഥാ​പ​ന​ങ്ങ​ളും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാം. ഹോ​ട്ട​ലു​ക​ളി​ലും റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ൽ നി​ന്നും രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ ടേ​ക്​ എ​വേ, ഓ​ൺ​ലൈ​ൻ ഹോം ​ഡെ​ലി​വ​റി​യു​ണ്ടാ​കും

4- 30% ​മു​ക​ളി​ൽ (25 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ)

ട്രി​പ്​​ൾ ലോ​ക്ഡൗ​ൺ. മു​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​ര​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും ബാ​ധ​കം

ഇളവുകൾ

-അ​ഖി​ലേ​ന്ത്യ സം​സ്ഥാ​ന​ത​ല പൊ​തു​പ​രീ​ക്ഷ​ക​ൾ അ​നു​വ​ദി​ക്കും. (സ്പോ​ര്‍ട്സ് സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍സ് ഉ​ള്‍പ്പെ​ടെ).

-അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ തു​റ​ക്കാം

-കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍, സ​ർ​ക്കാ​ർ ക​മ്പ​നി​ക​ള്‍, ക​മീ​ഷ​നു​ക​ള്‍, കോ​ര്‍പ​റേ​ഷ​നു​ക​ള്‍, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ റൊ​ട്ടേ​ഷ​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ 25 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ നിയോഗിച്ച്​ എ​ല്ലാ​ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കും. സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ നി​ല​വി​ലു​ള്ള​തു​പോ​ലെ റൊ​ട്ടേ​ഷ​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ 50 ശ​ത​മാ​നം വ​രെ ജീ​വ​ന​ക്കാ​ര്‍.

-ബെ​വ്കോ ഔ​ട്ട്​​ലെ​റ്റു​ക​ളും/​ബാ​റു​ക​ളും രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ വൈ​കീ​ട്ട്​ ഏ​ഴ് വ​രെ. ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ ഇ​ള​വിെൻറ ഭാ​ഗ​മാ​യി തു​റ​ക്കാം. സ​ര്‍ക്കാ​ര്‍ പ്രി​ൻ​റി​ങ് പ്ര​സ് പ്ര​വ​ര്‍ത്ത​നം അ​നു​വ​ദി​ക്കും.

-വ്യാ​വ​സാ​യി​ക, കാ​ര്‍ഷി​ക മേ​ഖ​ല​ക​ളി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​നു​വ​ദി​ക്കും.

-ര​ജി​സ്ട്രേ​ഷ​ന്‍, ആ​ധാ​ര​മെ​ഴു​ത്ത് ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം ഭാ​ഗി​ക​മാ​യി അ​നു​വ​ദി​ക്കും


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdown
News Summary - no lockdown extension in kerala
Next Story