അവയവദാനം: ഇനി ജനപ്രതിനിധി സാക്ഷ്യപ്പെടുത്തേണ്ടതില്ല
text_fieldsതിരുവനന്തപുരം: അവയവദാനത്തിന്റെ ഭാഗമായി ദാതാവിന്റെയും സ്വീകർത്താവിന്റെയും വിവരങ്ങൾ ജനപ്രതിനിധി സാക്ഷ്യപ്പെടുത്തുന്ന രീതി ഒഴിവാക്കുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു.
അവയവ സ്വീകർത്താവിന് ഏകീകൃത തിരിച്ചറിയൽ രേഖ നൽകുന്നത് പരിഗണനയിലാണ്. സംസ്ഥാനത്ത് 49 അംഗീകൃത അവയവമാറ്റ ശസ്ത്രക്രിയ കേന്ദ്രങ്ങളാണുള്ളത്. ഇവിടങ്ങളിൽ കെ സോട്ടോ ഓഡിറ്റ് നടത്തുകയും ശസ്ത്രക്രിയകൾ സംബന്ധിച്ച വിവരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
അവയവത്തിനായി കെ സോട്ടോയിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്ന ശേഷം മരണത്തിന് കീഴടങ്ങുന്നവരുടെ രജിസ്ട്രേഷൻ ഫീസ് തിരികെ നൽകുന്നതും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.