ഭർത്താവിനൊപ്പം പോകുന്നില്ലെന്ന് കോടതിയിൽ പറയാൻ ഭീഷണി ഉണ്ടായിരുെന്നന്ന് ശ്രുതി
text_fields
െകാച്ചി: ഹൈകോടതിയിൽ ഹേബിയസ് കോർപസ് കേസ് വന്ന ശേഷവും ഭർത്താവ് അനീസിനൊപ്പം പോകാതിരിക്കാൻ യോഗ കേന്ദ്രം അധികൃതർ തന്നെ നിരന്തരം ഭയപ്പെടുത്തിയിരുന്നെന്ന് ശ്രുതി. കോടതിയിൽ ഇക്കാര്യം പറയാനും പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ആദ്യം ഹൈകോടതിയിൽ ഹാജരായപ്പോൾ മാതാപിതാക്കൾക്കൊപ്പം പോകണമെന്ന് സിംഗിൾ ബെഞ്ച് മുമ്പാകെ പറഞ്ഞത് ഭയന്ന അവസരത്തിലായിരുന്നെന്ന് പിന്നീട് മൊഴി നൽകിയതായി ശ്രുതിയെ ഭർത്താവിനൊപ്പം വിട്ട ഡിവിഷൻ െബഞ്ചിെൻറ ഉത്തരവിൽ പറയുന്നു.
മുത്തച്ഛെൻറ മരണത്തെത്തുടർന്ന് യോഗ കേന്ദ്രത്തിൽനിന്ന് കണ്ണൂരിലെ വീട്ടിലെത്തിച്ചതിെൻറ പിെറ്റ ദിവസമാണ് കോടതിയിൽ ഹാജരാകേണ്ടിവന്നതെന്നാണ് ശ്രുതി ഡിവിഷൻ ബെഞ്ചിന് മൊഴി നൽകിയത്. ആദ്യത്തെ തീരുമാനം തിരുത്താനുണ്ടായ കാരണം ചേദിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുത്തച്ഛെൻറ മരണവും യാത്രയും കൂടാതെ, യോഗ കേന്ദ്രത്തിൽനിന്നടക്കമുള്ള ഭീഷണിയുടെ ഭീതിയും ഉണ്ടാക്കിയ മാനസികവും ശാരീരികവുമായ അവസ്ഥയിലാണ് മാതാപിതാക്കൾക്കൊപ്പം പോകണമെന്ന് പറഞ്ഞത്. ഡിവൈ.എസ്.പിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വീണ്ടും തന്നെ തൃപ്പൂണിത്തുറ ശിവശക്തി യോഗ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. അനീസുമായി കാണാതിരിക്കൽ മാത്രമല്ല, തിരികെ മതം മാറാനും സമ്മർദവും മർദനവുമുണ്ടായി. നേരിട്ട പീഡനവിവരം ശ്രുതി വ്യക്തമായി വിവരിച്ചെന്ന് വിധിയിൽ പറയുന്നു. ശ്രുതിയെ സിറിയയിലേക്കോ യമനിലേക്കോ കൊണ്ടുപോകും എന്ന തരത്തിൽ നാട്ടിൽ പ്രചരിച്ച പോസ്റ്റര്‍ തന്നില്‍ ഭയം ജനിപ്പിക്കാന്‍ യോഗ കേന്ദ്രക്കാര്‍ മെനഞ്ഞെടുത്തതാണെന്ന് ശ്രുതി മൊഴി നല്‍കിയതായും കോടതി വിധിയില്‍ പറയുന്നു.
മിശ്രവിവാഹങ്ങൾ ദേശീയ താൽപര്യം -ഹൈകോടതി
കൊച്ചി: ജാതിവ്യവസ്ഥയെ നശിപ്പിക്കുന്ന മിശ്രവിവാഹങ്ങള്‍ ദേശീയ താല്‍പര്യമാണെന്ന് ഹൈകോടതി. ജാതിവ്യവസ്ഥ രാജ്യത്തിെൻറ ശാപമാണെന്ന് സുപ്രീംകോടതി വിധി ഉദ്ധരിച്ച് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. രാജ്യത്തിെൻറ ശാപമായ ജാതിവ്യവസ്ഥയെ എത്രയും വേഗം നശിപ്പിച്ചാല്‍ അത്രയും നല്ലതാണെന്ന് സുപ്രീംകോടതി പറയുന്നതെന്ന് മിശ്രവിവാഹിതയായ ശ്രുതി എന്ന യുവതിയെ ഭർത്താവിനൊപ്പം വിട്ട ഉത്തരവിൽ കോടതി നിരീക്ഷിച്ചു.
രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ ഒരുമിച്ചുനില്‍ക്കേണ്ട സമയത്ത് ജാതിവ്യവസ്ഥ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. എന്നാൽ, ജാതിവ്യവസ്ഥയെ എതിർത്ത് മിശ്രവിവാഹിതരാകുന്നവര്‍ അക്രമത്തിനിരയാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരത്തില്‍ അക്രമം അഴിച്ചുവിടുന്നവരെ കര്‍ശനമായി നേരിടണം. സ്വതന്ത്ര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാൻ അവകാശമുണ്ട്. അവരുമായുള്ള ബന്ധം വിടർത്തുകയെന്നതിനപ്പുറം രക്ഷിതാക്കള്‍ക്കുപോലും മറ്റൊരു വഴിയില്ല. ഭീഷണിപ്പെടുത്താനും അക്രമം അഴിച്ചുവിടാനും കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രണയം വേലിയും കടമ്പകളും ചാടിയും മതിൽ തുരന്നും ലക്ഷ്യം നേടുമെന്ന അമേരിക്കൻ കവി മയ അഞ്ജലിയോയുടെ വരികൾ ഉദ്ധരിച്ചാണ് ഉത്തരവ് തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.