‘ലവ് ജിഹാദ്’ ഇല്ല, മതപരിവർത്തനമുണ്ട്; ചില സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ
text_fieldsതിരുവനന്തപുരം: കേരളത്തില്‍ ‘ലവ് ജിഹാദി’ല്ലെന്നും എന്നാൽ, മതംമാറ്റം നടക്കുന്നുണ്ടെന്നും ആഭ്യന്തരവകുപ്പിെൻറ രഹസ്യപഠനത്തിൽ വ്യക്തമായി. ഇതുസംബന്ധിച്ച് ഒൗദ്യോഗിക റിപ്പോർട്ടുകളൊന്നും ഇല്ലെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് നിരവധി പേർ ഇസ്ലാംമതം സ്വീകരിക്കുന്നുണ്ട്. ഇതിനെ നിർബന്ധിത മതപരിവർത്തനമായി വ്യാഖ്യാനിക്കാനാകില്ല. ഹിന്ദുമതത്തിലുള്ളവരാണ് ഇതിലേറെയും. ഇത്തരത്തിൽ മതപരിവർത്തനം നടത്തുന്ന അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം സ്ഥാപനങ്ങൾക്കെതിരായ അന്വേഷണവും നടപടിയും പുരോഗമിക്കുന്നുണ്ട്. കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉൾപ്പെടെ വ്യക്തമാക്കിയത് ഇൗ കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്ത് ലവ് ജിഹാദുണ്ടായിരുെന്നന്ന് മുൻ ഡി.ജി.പി ടി.പി. സെന്‍കുമാർ വെളിപ്പെടുത്തിയിരുന്നു. അതു തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ഇൗ പരിശോധന റിപ്പോർട്ട്. ലവ് ജിഹാദ് വിഷയത്തില്‍ ഹൈകോടതി നിര്‍ദേശപ്രകാരം രണ്ട് കേസുകളില്‍ അന്വേഷണം നടത്തിയിരുന്നതായി സെന്‍കുമാര്‍ പറഞ്ഞിരുന്നു. രണ്ടുകേസിലും പ്രണയം നടിച്ച് പെണ്‍കുട്ടികളെ മറ്റുവഴിക്ക് കൊണ്ടുപോയതായി തെളിെഞ്ഞന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2011 മുതല്‍ 2016 വരെ 7299 പേര് കേരളത്തില്‍ ഇസ്ലാംമതം സ്വീകരിച്ചതായാണ് ആഭ്യന്തരവകുപ്പിെൻറ അനൗദ്യോഗിക റിപ്പോര്‍ട്ട് പറയുന്നത്. വര്‍ഷത്തിൽ ശരാശരി 1216 പേരാണ് ഇത്തരത്തിൽ മതം മാറുന്നത്. വ്യക്തികളുടെ സ്വാധീനവും അടുപ്പവുമാണ് ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് മതംമാറുന്നവരില്‍ ഏറെയും. മലബാര്‍ മേഖലയില്‍ ഇസ്ലാം മതം സ്വീകരിച്ച 568 പേരുടെ വിവരങ്ങള്‍ പഠനവിധേയമാക്കിയ ആഭ്യന്തരവകുപ്പ്, മതംമാറിയവരുടെ പ്രത്യേകതകളും രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിലാണ് കൂടുതൽ മതപരിവർത്തനം. ഇതിൽ കൂടുതലും 18നും 25നും ഇടയിൽ പ്രായമുള്ളവരാണെന്നും ചൂണ്ടിക്കാട്ടുന്നു. മതം മാറിയവരിൽ ഏറെയും അണുകുടുംബങ്ങളിൽനിന്നുള്ളവരും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവരുമാണ്.
ഇതുസംബന്ധിച്ച് കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയും വിശദമായ പരിശോധന നടത്തുന്നുണ്ട്. പണം നൽകിയുള്ള മതപരിവർത്തനം നടക്കുന്നതായുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മതം മാറ്റത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. അതിനു പുറമേ, ഇത്തരത്തിൽ മതംമാറ്റം നടത്തുന്ന കേന്ദ്രങ്ങളെക്കുറിച്ചും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. മതപഠനത്തിെൻറ മറവിൽ ഇത്തരം സ്ഥാപനങ്ങൾ മതപരിവർത്തനം പ്രോത്സാഹിപ്പിക്കുെന്നന്നാണ് വിലയിരുത്തലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.