ആർക്കും ഭൂരിപക്ഷമില്ലാതെ 269 പഞ്ചായത്തുകൾ; ഭരണമുറപ്പിക്കാൻ നെട്ടോട്ടം
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥാപനങ്ങളിൽ അധികാരമുറപ്പിക്കാൻ തകൃതിയായ നീക്കങ്ങളുമായി മുന്നണികൾ. സ്വതന്ത്രരെയും ചെറുകക്ഷികളെയും പിടിച്ച് ഭരണമുറപ്പിക്കാനാണ് ശ്രമം. കൊച്ചി, തൃശൂർ കോർപറേഷനുകൾ സ്വതന്ത്രരുടെ പിന്തുണയോടെ ഇടത് മുന്നണി ഭരണം ഉറപ്പിച്ചു. തൂക്കുസഭ രൂപം കൊണ്ട ചില മുനിസിപ്പാലിറ്റികളിലും ഇടതുഭരണത്തിന് പിന്തുണകിട്ടി.
269 ഗ്രാമപഞ്ചായത്തുകളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ഇതിൽ 107ൽ ഇടതുമുന്നണിയാണ് വലിയ ഒറ്റകക്ഷി. 123ൽ യു.ഡി.എഫും. 19ൽ എൻ.ഡി.എ ആണ് വലിയ ഒറ്റക്കക്ഷി. ഇൗ തദ്ദേശ സ്ഥാപനങ്ങളിൽ ആർക്ക് ഭരണം കിട്ടുമെന്ന് മറ്റുള്ളവരുടെ പിന്തുണയെ കൂടി ആശ്രയിച്ചാണ്. 941 ഗ്രാമപഞ്ചായത്തുകളിൽ 514ൽ ഇടത് മുന്നണി മുമ്പിലെത്തിയെങ്കിലും ഭരണം ഉറപ്പിച്ചത് 407ൽ മാത്രമാണ്. യു.ഡി.എഫ് 375ൽ മുന്നിൽ വെന്നങ്കിലും ഭൂരിപക്ഷം ഉറപ്പായത് 252ലും. ബി.ജെ.പി 23ൽ ഒന്നാംസ്ഥാനത്ത് വെന്നങ്കിലും നാലിൽ മാത്രമാണ് ഭൂരിപക്ഷം.
തെരഞ്ഞെടുപ്പ് നടന്ന 86 മുനിസിപ്പാലിറ്റികളിൽ 42ൽ വ്യക്തമായ ഭൂരിപക്ഷമില്ല. 44ൽ മാത്രമാണ് ഭൂരിപക്ഷമുള്ളത്. ഇതിൽ മിക്കതിലും ഭരണം നേടാൻ മുന്നണികൾ ശ്രമിച്ചുവരികയാണ്. 21ൽ ഇടതുമുന്നണിയും 23ൽ യു.ഡി.എഫും ഭരണം ഉറപ്പിച്ചിട്ടുണ്ട്. പുറമെ 14 മുനിസിപ്പാലിറ്റികളിൽ ഇടതുമുന്നണിയും 22ൽ യു.ഡി.എഫും മുന്നിലുണ്ട്. നാല് മുനിസിപ്പാലിറ്റികളിൽ മറ്റുള്ളവരാണ് മുന്നിൽ. അതിൽ രണ്ടിൽ മാത്രമേ ഭൂരിപക്ഷം ഉറപ്പായിട്ടുള്ളൂ.
ബി.ജെ.പി രണ്ടിൽ ഭൂരിപക്ഷം നേടി. മുനിസിപ്പാലിറ്റികളിലെ ലീഡ് നില കമീഷെൻറ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തതിൽ ചില അപാകതകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് തിരുത്താൻ നടപടികൾ നടക്കുകയാണ്. അന്തിമകണക്ക് വരുേമ്പാൾ യു.ഡി.എഫിന് കൂടുതൽ കോട്ടം വരുമെന്നാണ് സൂചനകൾ.
എട്ട് ബ്ലോക്കുകളിലും വ്യക്തമായ ഭൂരിപക്ഷമില്ല. ഇതിൽ മൂെന്നണ്ണത്തിൽ ഇടത് മുന്നണിയും അഞ്ചിൽ യു.ഡി.എഫുമാണ് വലിയ ഒറ്റക്കക്ഷി. ഇവിടെ ഭരണം പിടിക്കാൻ ഇരുമുന്നണികളും ശ്രമം തുടരുകയാണ്. ജില്ല പഞ്ചായത്തിൽ വയനാട്ടിൽ ഇരുമുന്നണികളും തുല്യമാണ്. ഇവിടെ മിക്കവാറും നറുക്കെടുപ്പ് നടത്തിയാകും പ്രസിഡൻറിനെ തീരുമാനിക്കുക.
അധ്യക്ഷ പദം: വേണ്ടിവന്നാൽ ഒന്നിലേറെ തവണ വോെട്ടടുപ്പ്
തിരുവനന്തപുരം: തദ്ദേശ അധ്യക്ഷരെ തെരഞ്ഞെടുക്കാൻ ആവശ്യമെങ്കിൽ ഒന്നിലേറെ തവണ വോെട്ടടുപ്പ് നടത്തും. വിജയിയെ തീരുമാനിക്കുന്നതുവരെ ഇത് ആവർത്തിക്കും. രണ്ട് സ്ഥാനാർഥികളേ ഉള്ളൂവെങ്കിൽ കൂടുതൽ സാധുവായ വോട്ടുകൾ നേടിയ ആളെ വിജയിയായി പ്രഖ്യാപിക്കും. സാധുവായ വോട്ട് തുല്യമായാൽ യോഗത്തിൽ തന്നെ നറുക്കെടുത്ത് തീരുമാനിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെൻറ മാർഗനിർദേശത്തിൽ വ്യക്തമാക്കി.
രണ്ടിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ ഒരാൾക്ക് മറ്റെല്ലാവർക്കും കൂടി കിട്ടിയ വോട്ടിനേക്കാൾ വോട്ട് കിട്ടിയാൽ വിജയിക്കും. സ്ഥാനാർഥികൾ രണ്ടിലധികമാവുകയും ആദ്യ വോെട്ടടുപ്പിൽ ഒരാൾക്കും ജയിക്കാൻ വേണ്ട വോട്ട് കിട്ടാതിരിക്കുകയും ചെയ്താൽ കുറച്ച് വോട്ട് ലഭിച്ചയാളെ തെരഞ്ഞെടുപ്പിൽനിന്ന് ഒഴിവാക്കും. ഒരു സ്ഥാനാർഥിക്ക് ശേഷിക്കുന്ന സ്ഥാനാർഥിയേക്കാളോ ശേഷിക്കുന്ന സ്ഥാനാർഥികളുടെ മൊത്തം വോട്ടിനേക്കാളോ കൂടുതൽ സാധുവായ വോട്ട് ലഭിക്കുന്നതുവരെ വോെട്ടടുപ്പ് നടത്തും. ഏറ്റവും കുറച്ച് വോട്ട് കിട്ടുന്നവരെ ഒഴിവാക്കിയാകും വോെട്ടടുപ്പ് തുടരുക. ഒന്നിലധികം വോെട്ടടുപ്പ് നടത്തേണ്ടി വരുേമ്പാൾ ഒാരോ ഘട്ടത്തിലും വ്യത്യസ്ത നിറം ബാലറ്റ് പേപ്പർ ഉപയോഗിക്കണം. അവ ഏത് ഘട്ടത്തിലാണ് ഉപയോഗിച്ചതെന്ന് രേഖപ്പെടുത്തുകയും വേണം.
മേയർ/ചെയർമാൻ തെരഞ്ഞെടുപ്പ് ഡിസംബർ 28ന് രാവിലെ 11നും വൈസ് ചെയർമാൻ/ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം രണ്ടിനും നടക്കും. ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്ത് പ്രസിഡൻറുമാരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 30ന് രാവിലെ 11നും വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഉച്ചക്കുശേഷം രണ്ടിനും നടത്തും.
വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതിെയങ്കിലും ഹാജരായില്ലെങ്കിൽ യോഗം അടുത്ത പ്രവൃത്തിദിവസത്തേക്ക് മാറ്റും. അതിൽ ക്വാറം നോക്കാതെ തെരഞ്ഞെടുപ്പ് നടക്കും. അധ്യക്ഷൻ, ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് ഒാപൺ ബാലറ്റ് വഴിയാണ്. േവാട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിെൻറ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.