ഒരടയാളവുമില്ല; ബാങ്കില്‍നിന്ന് ലഭിച്ചത് പത്തു രൂപയുടെ നാണയ തകിടുകള്‍
text_fieldsകോഴിക്കോട്: ചില്ലറയില്ലാതെ കഷ്ടപ്പെടുന്ന സമയത്ത് ചില്ലറ ലഭിച്ചാലും കഷ്ടപ്പെടേണ്ട സ്ഥിതി. എസ്.ബി.ടിയുടെ മാങ്കാവ് ശാഖയില്‍ നിന്ന് ഇടപാടുകാരന് ലഭിച്ചത് ഒരടയാളവുമില്ലാത്ത 10 രൂപയുടെ 86 നാണയ തകിടുകള്‍. നാണയത്തിന്‍െറ ഇരുവശവും ഒരു മുദ്രയുമില്ലാതെ ശൂന്യമായ പ്രതലമാണുള്ളത്. പന്തീരാങ്കാവ് പറപ്പാറക്കുന്ന് ആയിശ വീട്ടില്‍ ഷക്കീബ് ഹര്‍ഷലിനാണിവ ലഭിച്ചത്. തിങ്കളാഴ്ച വൈകീട്ട് മണിക്കൂറുകളോളം ക്യൂ നിന്നതിനുശേഷം ലഭിച്ചതാണിത്. 10,000 രൂപ പിന്‍വലിച്ചപ്പോള്‍ 2000രൂപയുടെ നാല് നോട്ടുകളും ബാക്കി 2000ത്തിന് 10 രൂപ നാണയങ്ങളും നല്‍കുകയായിരുന്നു.
വീട്ടിലത്തെി നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുമ്പോഴാണ് 86 എണ്ണത്തിനും ഒരു മുദ്രയുമില്ളെന്ന് മനസ്സിലായത്. സമയം വൈകിയതിനാല്‍ ബാങ്കുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. വിവരം അറിഞ്ഞതിനുശേഷം നിരവധിപേരാണ് മുദ്രയില്ലാത്ത നാണയം നേരില്‍ കാണാന്‍ വന്നത്. പലരും ഫോട്ടോയെടുത്ത് വാട്സ്ആപ്പില്‍ പ്രചരിപ്പിച്ചു. കസബ പൊലീസ് സ്റ്റേഷനില്‍ ഷക്കീബ് പരാതി നല്‍കി. ആര്‍.ബി.ഐയില്‍ നിന്ന് ലഭിക്കുന്ന 10,000 രൂപയുടെ നാണയ കിറ്റുകള്‍ വിവിധ ശാഖകളിലേക്ക് നല്‍കാറാണ് പതിവെന്നും മുദ്രയില്ലാത്ത നാണയങ്ങള്‍ ലഭിച്ചത് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും എസ്.ബി.ടി കോഴിക്കോട് എ.ജി.എം ടി. സേതുമാധവന്‍ നായര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇത്തരത്തില്‍ ഒരു സംഭവം തന്‍െറ അറിവില്‍ ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.