എത്ര ഉന്നതരായാലും പരസ്യ പ്രതികരണം നന്നല്ല -തേറമ്പിൽ രാമകൃഷ്ണൻ
text_fieldsതൃശൂർ: ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും തള്ളി മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ തേറമ്പിൽ രാമകൃഷ്ണൻ. എത്ര ഉന്നതനായാലും പരസ്യ പ്രതികരണത്തിലേക്ക് പോകുന്നത് ശരിയല്ലെന്ന് തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. ഡി.സി.സി അധ്യക്ഷ പട്ടികയെ ചൊല്ലിയുള്ള തർക്കത്തിൽ അതീവ ദുഃഖിതനാണ്.
പാർട്ടിയേക്കാൾ വലുതല്ല ഗ്രൂപ്പ്. ആശയത്തിന് വേണ്ടിയല്ല പദവിക്ക് വേണ്ടിയാണ് ഇപ്പോഴത്തെ ഗ്രൂപ്പ് രാഷ്ട്രീയമെന്നും അദ്ദേഹം വിമർശിച്ചു. മാസങ്ങൾ ചർച്ച ചെയ്ത് ഹൈക്കമാൻഡ് അംഗീകരിച്ച പട്ടികയെ മാനിക്കുകയാണ് വേണ്ടതെന്നും തേറമ്പിൽ പറഞ്ഞു.
തൃശൂർ ജില്ലയിലെ ഐ ഗ്രൂപ്പിന്റെ മുതിർന്ന നേതാവ് കൂടിയാണ് തേറമ്പിൽ. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഭിപ്രായം ചോദിക്കാതെ സീറ്റ് പത്മജ വേണുഗോപാലിന് നൽകിയത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. പരസ്യ പ്രതിഷേധത്തിലുമായിരുന്നു. പിന്നീട് രമേശ് ചെന്നിത്തല നേരിട്ടത്തിയാണ് അനുനയിപ്പിച്ചത്. എന്നാൽ അതിന് ശേഷം സജീവ രംഗത്ത് നിന്നും പിൻവാങ്ങി. പ്രളയവും കോവിഡും ആയതോടെ പൂർണമായും വീട്ടിൽ ഒതുങ്ങി. എങ്കിലും പാർട്ടിയുടെയും ഗ്രൂപ്പിന്റെയും ആലോചനകളിലും ചർച്ചകളിലും സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.